നല്ല മനുഷ്യൻ. ഖലീൽശംറാസ്

നാട്ടിലെ നല്ല മനുഷ്യൻ
വീട്ടിലെത്തുമ്പോൾ
ഭീകരവാദിയാവുന്നുവെങ്കിൽ,
നാട്ടിലെ ഭീകരവാദി
വീട്ടിലെത്തുമ്പോൾ
നല്ലവൻ ആവുന്നുവെങ്കിൽ
ആ മനുഷ്യൻ
നന്നായി അഭിനയിക്കാനറിയുന്ന
ഒരു ചീത്ത മനുഷ്യനാണ്.
ഭീരുവുമാണ്.
ഒരാൾ നല്ല മനുഷ്യനാണെങ്കിൽ
എല്ലാ ജീവിതമേഖലകളിലും
ആ നന്മ കാത്തുസൂക്ഷിക്കാൻ
അയാൾക്കാവും.

Popular Posts