ഏറ്റവും ശക്തമായ യാഥാർത്ഥ്യം. ഖലീൽശംറാസ്

കഴിഞുപോയതും
വരാനിരിക്കുന്നതുമായ
മൊത്തം സമയം
അടക്കിവെച്ചാൽ
പോലും ഈ
ഒരു നിമിഷത്തിന്റെ
ശക്തി കൈവരിക്കാനാവില്ല.
കാരണം ഈ നിമിഷം
അതിശക്തമായ
ജീവനുള്ള
യാഥാർത്ഥ്യമാണ്.
നിലനിൽക്കുന്നുവെന്ന്
ഉറപ്പുള്ള ഏക സത്യമാണ്.
അതുകൊണ്ട് ഭൂതകാല സ്മരണകളിലും
ഭാവികാല ആശങ്കകളിലും
മനസ്സിനെ തളച്ചിടാതെ
ഇപ്പോൾ  നിലനിൽക്കുന്ന
ഈ നിമിഷമെന്ന യാഥാർത്ഥൃത്തിൽ ജീവിക്കുക.

Popular Posts