ശക്തനായ നിന്നെ രൂപപ്പെടുത്താൻ. ഖലീൽശംറാസ്

നാനാഭാഗങ്ങളിൽ നിന്നും
മനുഷ്യ കൂട്ടങ്ങൾ
നിന്നെ നോക്കി
തെറിയഭിഷേകം നടത്തട്ടെ.
നിന്റെ കുറ്റങ്ങളിലേക്ക്
നോക്കി അതിനെ
വലുതാക്കി സമൂഹത്തിനുമുന്നിൽ
അവതരിപ്പിക്കട്ടെ.
നിന്നെ കാണുമ്പോൾ
ഒന്നു പുഞ്ചിരിക്കാതെയുമിരിക്കട്ടെ.
അവയൊക്കെ
അങ്ങിനെ തുടരട്ടെ.
കാരണം കരുത്തുറ്റവനും
ആത്മവിശ്വാസത്തിന്റെ
പേശികൾ ശക്തപ്പെട്ടതുമായ
നിന്നെ രൂപപ്പെടുത്താൻ
അവ അത്യാവശ്യമാണ്.

Popular Posts