സ്വതന്ത്ര ഇച്ഛാശക്തി. ഖലീൽശംറാസ്

സ്വതന്ത്ര ഇച്ഛാശക്തിയാണ്
മനുഷ്യന്
മറ്റുള്ള ജീവികളിൽനിന്നും
വിഭിന്നമായി ലഭിച്ച
ഏറ്റവും വലിയ അനുഗ്രഹം.
തനിക്ക് നിശ്ചയിക്കപ്പെട്ട കാലയളവിൽ
തനിക്ക് ലഭിച്ച ജീവിതം
എങ്ങിനെയൊക്കെ
ആവണമെന്നും
എങ്ങിനെയൊക്കെ
പരിവർത്തനം ചെയ്യാമെന്നും
തീരുമാനിക്കാനും
അതിനനുസരിച്ച്
പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ്.
പിറവിയിൽ തനിക്ക്
ലഭിച്ച ജീവനെന്ന
കമ്പ്യൂട്ടറിൽ
ഏത് തരം ഓപ്പറേറ്റിംഗ് സിസ്റ്റം
ഇൻസ്റ്റാൾ ചെയ്യണമെന്നും
എതൊക്കെ സോഫ്റ്റ്വയർ
ഉപയോഗിക്കണമെന്നും
ഉചിതമായും
ഉചിതമല്ലാതെയും
തീരുമാനിക്കാനുള്ള
സ്വാതന്ത്ര്യമാണത്.
പക്ഷെ നിനക്ക്
ലഭിച്ച സ്വതന്ത്ര ഇച്ഛാശക്തിയെന്ന
ജന്മ സ്വാതന്ത്ര്യത്തെ
ഏറ്റവും മനോഹരമായ,
ശാന്തിയും സമാധാനവും
നിറഞ്ഞാടിയ
ഒരു ജൻമം
കെട്ടിപ്പെടുക്കാൻ
ഉപയോഗപ്പെടുത്തുക.

Popular Posts