കാഴ്ച. ഖലീൽശംറാസ്

മറ്റുള്ളവരുടെ കണ്ണിലൂടെ
നിന്നിലേക്ക് നോക്കുക.
അവരുടെ മനസ്സിലൂടെ
നിന്നെ വായിക്കുക.
എന്നിട്ട് നിന്നേയും
മറ്റുള്ളവരേയും
മറ്റൊരു
ജീവിയുടേയോ
സസ്യത്തിനേറെയോ
കണ്ണിലൂടെ നിരീക്ഷിക്കുക.
സാമുഹികമായി
സൃഷ്ടിക്കപ്പെട്ട
തിമിരങ്ങളൊന്നുമില്ലാതെ
വ്യക്തമായ കാഴ്ചയോടെ
കാണാൻ പഠിക്കുക.

Popular Posts