ഭയം. ഖലീൽശംറാസ്

ഭയം ഒരു ജയിലറയാണ്.
നിന്റെ മനസ്സിലെ
നല്ല വികാരങ്ങളെ
നിന്റെ  ഉള്ളിന്റെ ഉള്ളിൽ
ബന്ധനസ്ഥനാക്കുന്ന
ജയിലറ.
പലപ്പോഴും
സമൂഹത്തിൽ
ഇത്തരം
ജയിലറകളിൽ
മനുഷ്യമനസ്സുകളെ
ബന്ധനസ്ഥരാക്കാനുള്ള
ഒരു പ്രവണത നിലനിൽക്കുന്നുണ്ട്.
പല സാമൂഹിക കൂട്ടായ്മകളും
ഇത്തരം ജയിലറകളിൽ
സുരക്ഷിതത്വമുണ്ട്
എന്ന് പറഞ്ഞ്
സ്വന്തം അണികളെ
ബന്ധനസ്ഥരാക്കുകയാണ്.

Popular Posts