ലോകത്തിനല്ല നിന്നെ വേണ്ടത്. ഖലീൽശംറാസ്

ലോകം നീയില്ലാതെയും
തന്റെ അന്ത്യത്തിലേക്ക്
നീങ്ങും.
പക്ഷെ നിനക്ക്
നിന്റെ അന്ത്യത്തിലേക്ക്
സുഖകരമായി
നീങ്ങണമെങ്കിൽ
നിന്നെ വേണം.
ലോകത്തിനല്ല
നിന്റെ ആവശ്യം.
നിനക്ക് തന്നെയാണ്
നിന്റെ ആവശ്യം.
പിന്നെന്തിനാണ്
ലോകത്ത് കണ്ടതും
കേട്ടതിനും അനുസരിച്ച്
നിന്നെ സ്വയം നഷ്ടപ്പെടുത്തുന്നത്.

Popular Posts