തറവാട്ട് ടൂർ.ഖലീൽശംറാസ്

എന്റെ ജീവിതത്തിൽ
ഒരിക്കലും മറക്കാൻ കഴിയാത്ത
കുറേ ടൂറുകൾ ഉണ്ട്.
ഓരോ വാരാന്ത്യത്തിലും
എന്റെ തറവാട്ടുകളിലേക്കുള്ള
യാത്രകളാണ് അവ.
പഴുത്ത മാമ്പയം
പേരക്കുട്ടികൾക്കായി
അതിരാവിലെതന്നെ
ശേഘരിച്ചുവെക്കുന്ന
വല്ല്യാപ്പിച്ചിയും,
ആടു തീറ്റിപ്പിക്കാൻ
കൂടെ കൊണ്ടു പോവുന്ന
വല്ല്യമ്മച്ചിയും,
കഥ പറഞു തരുന്ന,
പേൻചീർപ്പുകൊണ്ട്
പേൻ ചീകി തരുന്ന അമ്മായിയും.
പാട്ടുപാടി തരുന്ന
വിച്ചിപ്പമാരും.
കണക്കു പഠിപ്പിക്കുന്ന
അമ്മാവൻമാരും.
തറവാട്ടു പറമ്പിലെ
അണ്ടി തോട്ടങ്ങളും,
മാവിൻതോട്ടങ്ങളും.
അപ്പം ചുട്ടു കളിക്കാനും
മാഷും കുട്ടികളുമായി കളിക്കാനും
കൊക്കം തുള്ളികളിക്കാനും
കുറേ സഹോദരീ സഹോദരൻമാരും.
ഇനിയും ഓർക്കാൻ
കുറേ മായാത്ത ഓർമ്മകൾ ഉണ്ട്
എന്റെ തറവാട്ട് ടൂറുകളിൽ.
എന്റെ ജീവന്റെ
ഊർജമായി
ഇന്നും എന്നിലെ
സ്നേഹത്തെ മുന്നോട്ട് നയിക്കുന്ന
ഓർമ്മകൾ.

Popular Posts