മരണമില്ലാത്ത സമയം. ഖലീൽശംറാസ്

മരണത്തെ നിനക്ക്
പേടിയാണോ?
നാളെകളിലേക്ക്
കണ്ണും നട്ടിരിക്കുമ്പോൾ
അവിടെ നീയില്ലാത്ത,
നിന്റെ പ്രിയപ്പെട്ടവർക്ക്
മുന്നിൽ നിന്റെ സാനിധ്യമില്ലാത്ത
ഒരു ദിവസത്തെ നോക്കിയല്ലേ
ഈ പേടി.
അല്ലെങ്കിൽ
നിന്റെ വിലപ്പെട്ട ഒരു പാട്
ജീവിതമുഹൂർത്തങ്ങളെ
മായിച്ചു കളഞ
ഇന്നലെകളിൽ നിന്നുമുള്ള
നഷ്ടബോധത്തിൽ നിന്നുമല്ലേ ഈ പേടി.
ഈ പേടിയിൽനിന്നുമെല്ലാം
മോചിതനായി
രക്ഷപ്പെട്ട്
സുരക്ഷിതനായി
ജീവിക്കാൻ
നിനക്ക് മുന്നിൽ
ഒരു നിമിഷമുണ്ട്.
നിനക്ക് ജീവനുള്ള,
ജീവിതമുള്ള
ഈ വർത്തമാന നിമിഷമാണ്
അത് .

Popular Posts