നല്ല ബന്ധത്തിനായുള്ള വിളി. ഖലീൽശംറാസ്

ഒരു പുഞ്ചിരിയായി,
ഒരു ആശീർവാദമായി,
ഒരു സ്പർശനമായി,
ഒരു വാക്കായി
അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയിലൂടെ
അവർ നിന്നോട്
നല്ലൊരു വൈകാരികബന്ധം
സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.
നല്ലൊരു സംഹൃദം സ്ഥാപിക്കാനും
അതിലൂടെ മനസ്സിൽ
ഒരു വസന്തകാലം സൃഷ്ടിക്കാനുമുള്ള
ആ വിളിയിൽനിന്നുമാണ്
അവരെ കുറ്റപ്പെടുത്തിയും
അവരോട് അസൂയയും
ശത്രുതയുമൊക്കെ തോന്നി
നീ തിരിഞ്ഞു കളയുന്നത്.
തിരിഞ്ഞു കളയാതെ
അവരോട് അടുക്കുക.
എന്നിട്ട് നിന്റെ മനസ്സിലും
അവരുടെ മനസ്സിലും
നൻമയുടെ വസന്തങ്ങൾ
സൃഷ്ടിക്കുക.

Popular Posts