വൈകാരിക പരിണാമങ്ങൾ. ഖലീൽശംറാസ്

വാർത്താമാധ്യമങ്ങളും
സോഷ്യൽ മീഡിയയുമൊക്കെ
വായിക്കുകയും കേൾക്കുകയും
ചെയ്യുമ്പോൾ
അവ നിന്റെ തലച്ചോറിൽ
ലൈവ് ആയി വീണ്ടും
ചിത്രീകരിക്കപ്പെടുമ്പോൾ
ഉൽപ്പാദിപ്പിക്കപ്പെടുന്ന
വൈകാരികതയും
വൈകാരിക പരിണാമവും
പരിവർത്തനവുമെല്ലാം
ശ്രദ്ധിക്കുക.
നിന്റെ മാറിമറിയുന്ന
മാനസികാവസ്ഥകൾ
നിരീക്ഷിക്കുക.
സമാധാനമെന്ന
അടിസ്ഥാന അവസ്ഥയിൽ നിന്നും
എപ്പോഴെങ്കിലും
വ്യതിചലിക്കുന്നുവെങ്കിൽ
എന്തൊന്നിനെ കുറിച്ചാണോ
നീ അറിഞ്ഞത്
അതുണ്ടാക്കിയ
അപകടത്തേക്കാൾ
എത്രയോ മടങ്ങ്
അപകടമായിരിക്കും
നിന്റെ തലച്ചോറിൽ
അവ സൃഷ്ടിക്കാൻ പോവുന്നത്.

Popular Posts