ജീവനില്ലാത്ത ജീവി. ഖലീൽശംറാസ്

മറ്റുള്ളവർക്ക് മുന്നിൽ
നീ ജീവനില്ലാത്ത
ഒരു ജീവി മാത്രമാണ്.
ഇനി ചലിക്കുന്ന നിന്നെ
അവർ കാണുന്നതും
കേൾക്കുന്നതും
അനുഭവിക്കുന്നതും
അവരുടെ ജീവനിലൂടെയാണ്.
അല്ലാതെ നിന്റെ
ജീവനിലൂടെയല്ല.
അതുകൊണ്ട്
നിന്റെ ജീവനെ അറിയാത്ത
അവർ കാരണമായി
നിന്റെ ജീവിതത്തെ
ത്യജിക്കാതിരിക്കുക.
മറ്റുള്ളവരുടെ പ്രവർത്തിയോ
വാക്കുകളോ കാരണമായി
നിന്റെ സ്വന്തം
ജീവൻ അനുഭവിക്കുന്ന
നിന്റെ ജീവിതം
ത്യജിക്കാതിരിക്കുക.

Popular Posts