ഭരണമാറ്റത്തിലേക്ക്. ഖലീൽശംറാസ്

മനസ്സുകളിൽ
ആളി കത്തിച്ച വൈകാരികതയും,
വ്യക്തി മഹിമകളും,
സംസാരശേഷിയുമെല്ലാം
കുറേ നാളുകളിലേക്ക്
ഭരണത്തെ പിടിച്ചു നിർത്തും.
പക്ഷെ കുറേ കഴിയുമ്പോൾ
ജനം തങ്ങൾക്ക്
ലഭിച്ച ഫലങ്ങൾ
വിലയിരുത്തും.
അവരുടെ വ്യക്തി വികസനത്തിന്
വിലങ്ങായി
ഭരണകൂട തീരുമാനങ്ങൾ
മാറി കഴിഞാൽ
പിന്നെ അതുവരെ
ഭരണകൂടത്തെ പിടിച്ചു
നിർത്തിയവയെ
നോക്കി അവർ പരിഹസിക്കും.
പിന്നെ അവർ പ്രതിപക്ഷത്തിൽ
താൽപര്യം കാണിച്ചു തുടങ്ങും.
അത് ഭരണമാറ്റത്തിലേക്ക്
നയിക്കും.

Popular Posts