പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

മാനത്ത് അമ്പിളിമാമൻ
വിരിഞു.
ഭൂമിയിൽ ഒരു വിഭാഗം
മനുഷ്യർ പെരുന്നാളിനായി
ഹൃദയമാവുന്ന
അരുവിയിൽ നിന്നും
സ്നേഹത്തിന്റെ
ജലധാരകൾ ഒഴുക്കിവിട്ട്.
ഒരാൾപോലും
ഈ ഭൂമിയിൽ
ഇന്നും മറ്റു ദിവസങ്ങളിലും
പട്ടിണിയായിക്കുട എന്ന
ഉറച്ച വിശ്വാസത്തിന്റെ
പിൻബലത്തിൽ
പാത്രങ്ങൾ നിറയെ
ഭക്ഷ്യവസ്തുക്കളുമായി
പാവപ്പെട്ട വീടുകളിലേക്ക്
പെരുന്നാൾ സമ്മാനങ്ങളുമായി
ഒഴുകി.
ദൈവം മാത്രമാണ് വലിയവൻ
എന്ന കീർത്തനങ്ങൾ
അന്തരീക്ഷത്തിൽ മുഴുകി.
ഓരോ ആറ്റവും സസ്യ
ജീവജാലങ്ങളും
അവരുടേതായ
ഭാഷയിൽ ചെല്ലുന്ന അതേ മന്ത്രം.
സമാധാനത്തിന്റെ
ആദർശം മനുഷ്യമനസ്സുകളിൽ
നിന്നും പുറത്തേക്കൊഴുകി
ശരിയായ വിശ്വാസത്തെ
മനുഷ്യകുലം അനുഭവിച്ചറിയുന്ന
അപുർവ്വ മുഹൂർത്തങ്ങളിലൊന്നാണ്
പെരുന്നാൾ.
അല്ലാത്തപ്പോൾ ലോകം
കാണുന്നത് തികച്ചും
വ്യത്യസ്ഥവും
സമാധാനത്തിന് നേരെ
വിപരീതവുമായ
മറ്റൊന്നാണ്.
രാഷ്ട്രീയക്കാരുടെ
അധികാര വടംവലിയുടേയും
പൊങ്ങച്ചം കാട്ടലിന്റേയും
അസൂയയുടേയും
കളിപ്പാവകളായ
മതങ്ങളെയാണ്
മനുഷ്യർ കാണുന്നത്‌.
ഈ പെരുന്നാൾ
നമ്മുടെ ഹൃദയത്തിന്റെ
ശബ്ദം ഭൂമിയിലെ
ഓരോ മനുഷ്യരിലും
എത്തിക്കാൻ ഒരു മാധ്യമമാക്കുക.
മനുഷ്യ കുലത്തെ
ഒരൊറ്റ മനുഷ്യ സമൂഹമായി
കണ്ട് നമ്മിൽ ഉണ്ടാക്കിയെടുത്ത
കാരുണ്യത്തെ ഭുമിയാകെ വ്യപിപ്പിക്കുക.
സമാധാനം കൈമാറുക.
മതത്തിൽ മധ്യമ നിലപാട് കൈകൊള്ളുക.
ഒരയൽവാസി പോലും പട്ടിണി കിടക്കുന്നില്ല
എന്ന് ഉറപ്പ് വരുത്തുക.
മാതൃഭൂമിയെ സ്നേഹിക്കുക.'
മാതാവിന്റെ കാലടിയിൻ കീഴിലാണ്
സ്വർഗ്ഗമെന്നത് മറക്കാതിരിക്കുക.
ഒരു ജീവൻ രക്ഷപ്പെടുത്തിയാൽ
മനുഷ്യരാശിയെ മുഴുവൻ
രക്ഷപ്പെടുത്തിയ പ്രതിഫലം
ലഭിക്കുമെന്ന വിശ്വാസം
ഈട്ടിയുറപ്പിച്ച്
സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെടുക.
രക്തദാനം നൽകുക.
രോഗികൾക്ക് കൈതാങ്ങാകുക..
ക്ഷമയെന്നാൽ വിശ്വാസത്തിന്റെ പകുതിയാണ്
എന്നത്
ഓരോ നിമിഷവും
ഒരു പരിചയായി
കൂടെ കരുതുക.
പുറത്ത് നിന്ന്
എത്ര വിമർശനം വന്നാലും
നൻമയിൽ ഉറച്ചു നിന്നും
അധികരിച്ചും
പ്രതികരിക്കുക.
പെരുന്നാൾ ആശംസകൾ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras