പ്രിയപ്പെട്ടവരുടെ പ്രായം കൂടുന്നില്ല. ഖലീൽശംറാസ്

ഒരു മെഡിക്കൽ ഡോക്ടർ
ആയതുകൊണ്ട്
ഏതൊരാഘോഷ വേളയിലും
പ്രിയപ്പെട്ടവർക്കാർക്കെങ്കിലുമൊക്കെ
എന്തെങ്കിലും മരുന്ന്
കുറിച്ചു കൊടുക്കേണ്ടി വരാറുണ്ട്.
അപ്പോഴൊക്കെ
കുട്ടിക്കാലത്ത് കൂടെ കളിച്ചു നടന്നവരുടേയും
രക്ഷിതാക്കളുടേയും
ഇപ്പോഴത്തെ പ്രായം
എഴുതാൻ മനസ്സ്
തയ്യാറാവാറില്ല.
അവരോടൊപ്പം കളിച്ചും രസിച്ചും
ശാസനകളേറ്റുവാങ്ങിയും
ജീവിച്ച ആ ഒരു കാലഘട്ടത്തിലെ
പ്രായമാണ്
പെൻമുനയിലേക്ക് വരാറ്.
ശരിക്കും കാലം നമ്മിൽ
ഒരു പാട് കാലം ജീവിച്ചതിന്റെ
എത്ര മുദ്രകൾ ചാർത്തിയാലും
നമ്മുടെ
പ്രിയപ്പെട്ടവരുടെ മനസ്സുകളിൽ
നാം എന്നും
നിഷ്ക്കളങ്ക ബാല്യത്തിലും
കൗമാരത്തിലുമൊക്കെത്തന്നെ
എന്നെന്നും നിലനിൽക്കും.

Popular Posts