ഒരാളും മറ്റൊരാളും. ഖലീൽശംറാസ്

ഒരാൾ ശരിയെന്നും
മറ്റൊരാൾ തെറ്റെന്നും
ഒരാൾ സ്നേഹിച്ചതും
മറ്റൊരാൾ വെറുത്തതും
ഒരാൾ നോക്കി പേടിച്ചതും
മറ്റൊരാൾ പൊട്ടിച്ചിരിച്ചതും
ഒരാൾ സന്തോഷിച്ചതും
മറ്റൊരാൾ ദുഃഖിച്ചതും
ഒരാൾ ആയുസ്സു കൂട്ടാനും
മറ്റൊരാൾ കുറക്കാനും
കാരണമാക്കിയത്
ഒരൊറ്റൊന്നിനെ നോക്കിയും
അനുഭവിച്ചും കേട്ടുമായിരുന്നു.
കാരണം മറ്റൊന്നിൽ
ഇരുവരും കണ്ടത്
അവരെതന്നെയായിരുന്നു.

Popular Posts