കുരങ്ങായി. ഖലീൽശംറാസ്

മനുഷ്യരെ
എന്തിന്റെയെങ്കിലും
പേരിൽ
വിവേചനത്തോടെ
കാണുമ്പോൾ
ഒരു നിമിഷം
ഒരു കുരങ്ങായോ
പന്നിയായോ
കാളയായോ
അല്ലെങ്കിലും മറ്റേതെങ്കിലും
ജീവിയായോ
ഒരു നിമിഷം പരിണമിക്കുക.
എന്നിട്ട് മുന്നിലുള്ള
മനുഷ്യനിലേക്ക് നോക്കുക.
വിവേചനത്തിന്റെ
മൂടൽപടലങ്ങളില്ലാതെ
മനുഷ്യൻ വ്യക്തമായി
മനുഷ്യനായി നിനക്ക്
മുന്നിൽ പ്രത്യക്ഷപ്പെടുന്നത് കാണാം.

Popular Posts