സ്വാർത്ഥതയുടെ വേലിക്കെട്ട്. ഖലീൽ ശംറാസ്

മറ്റൊരാളുടെ ജീവൻ
സ്വന്തം ശരീരത്തിൽ അനുഭവിച്ചറിയാൻ
കഴിയാത്തിടത്തോളം കാലം
മനുഷ്യർക്ക്
സ്വാർത്ഥരാവാനേ കഴിയൂ.
അതാണ് യാഥാർത്ഥ്യം.
പക്ഷെ കുറച്ചുപേർ മാത്രം
സ്വന്തം മനസ്സിൽ
കറകളഞ്ഞ സ്നേഹവും
കാരുണ്യവും വളർത്തിയെടുത്ത്
സ്വർത്ഥതയുടെ
വേലിക്കെട്ടുകൾ
പൊട്ടിച്ചു കളയുന്നുവെന്ന് മാത്രം.

Popular Posts