ശുന്യതകൾക്കിടയിൽ. ഖലീൽശംറാസ്

നിനക്കു മുമ്പേ ശൂന്യതയായിരുന്നു
ശേഷവും ശുന്യതയാണ്.
ശുന്യമല്ലാത്തതായി
ഒരൊറ്റ നിമിഷമേ ഉള്ളു.
നീ മരിച്ചിട്ടില്ല
എന്ന് ഉറപ്പുള്ള
ഈ ഒരു നിമിഷം.
അതുകൊണ്ട്
ഈ നിമിഷം
നിനക്ക് ജീവിക്കാൻ
അവസരം തന്ന
ദൈവത്തിന് നന്ദിയായി
ക്രിയാത്മകമായ
ഒരു ജീവിതം കാഴ്ചവെക്കുക.

Popular Posts