അച്ചടക്കത്തോടെ ഒറ്റ ശക്തിയിലേക്ക്. ഖലീൽശംറാസ്

ഇത്രയും അച്ചടക്കത്തോടെ
ഒരൊറ്റ ശക്തിയിലേക്ക്
കേന്ദ്രീകരിച്ച്
അതും ഒരു ദിവസത്തിന്റെ
പല സമയങ്ങളിൽ
നിൽക്കാനും കുനിയാനും
സ്രാഷ്ടാങ്കം നമിക്കാനും
കഴിയുന്ന കുറേ മനുഷ്യർക്ക്
സമാധാനം ലഭിക്കുന്നില്ലെങ്കിൽ
അതിനൊരർത്ഥമേയുള്ളു.
അവരുടെ ശരീരങ്ങളേേ
അച്ചടക്കം പാലിച്ചിട്ടുള്ളു.
മനസ്സും ചിന്തകളും
ദൈവത്തിലേക്ക്
കേന്ദ്രീകരിക്കാതെ
അലഞ്ഞു തിരിയുകയായിരുന്നു.
കാരുണ്യവാന്റെ നാമത്തിൽ
തുടങ്ങി പ്രപഞ്ചത്തിനു മുഴുവൻ
സമാധാനാശംസ കൈമാറി
അതിനിടയിൽ
പ്രപഞ്ചത്തിന്റെ ഭരണാധികാരിയോട്
ആശയ വിനിമയം നടത്തിയ
ഒരാൾക്കും
സമാധാനത്തിന് നിരക്കാത്തതൊന്നും
ചെയ്യാൻ കഴിയില്ലായിരുന്നു.

Popular Posts