പുതിയ പ്രശ്നവുമായി പുതിയ ജീവിതത്തിലേക്ക്. ഖലീൽശംറാസ്

സംഭവിച്ചതിലും അപകടകരമായ
ഒരവസ്ഥ സംഭവിച്ചതായും
അംഗീകരിക്കുക.
അംഗീകരിക്കപ്പെട്ട നിമിഷത്തിൽ
നിന്റെ വലിയ സാധ്യതകൾ
നിലനിൽക്കുന്ന
ഈ ഒരു ജീവനുള്ള
സമയത്തെ കണ്ടെത്തുക.
ഇനിയും ഞാൻ
മരിച്ചിട്ടില്ല എന്ന സത്യം
അംഗീകരിക്കുക.
തിരിച്ചുവരാത്ത ഇന്നലെകളെ
കൊട്ടിയടക്കുക.
പ്രശ്നക്കൾക്ക് പരിഹാരമന്വേഷിക്കുക.
പരിഹരിക്കാൻ കഴിയില്ല എന്ന്
ഉറപ്പുള്ളവയെ
ഇന്നലെ കളുടെ കൂടെ
കൊട്ടിയടക്കുക.
പുതിയ പരിഹരിക്കാൻ
കഴിയുന്ന പ്രശ്നങ്ങൾ
സൃഷ്ടിക്കുക.
പുതിയൊരു മനുഷ്യനായി
അതിലൂടെ മുന്നേറുക.

Popular Posts