ദാമ്പത്യത്തിന്റെ ഭരണഘടന. ഖലീൽശംറാസ്

ദമ്പതികൾ
പരസ്പരം എന്തു സംസാരിക്കുന്നുവെന്നത്
വലിയ ഘടകമാണ്‌.
ആ സംസാരത്തിനനുസരിച്ചാണ്
ആ ബന്ധത്തിന്റെ
ന്യുറൽട്രാക്ക് തലച്ചോറിൽ
വരക്കപ്പെടുന്നത്.
എപ്പോഴും പരസ്പരം കുറ്റപ്പെടുത്തലുകളാണ്
നടക്കുന്നതെങ്കിൽ
അതിനനുസരിച്ചുള്ള ട്രാക്കാവും
വരക്കപ്പെടുക.
അതിനെ വേണമെങ്കിൽ
ദാമ്പത്യത്തിന്റെ ഭരണഘടന
എന്നു വേണമെങ്കിൽ വിളിക്കാം.
അല്ലെങ്കിൽ എക്സഡ്
സഞ്ചാരപഥമെന്ന് വിളിക്കാം.
പക്ഷെ ദമ്പതികൾ
എന്നും പരസ്പരം പ്രോൽസാഹിപ്പിക്കുകയും
സ്നേഹ ബന്ധങ്ങൾ കൈമാറുകയും
ചെയ്യുകയാണെങ്കിൽ വരക്കപ്പെടുന്നത്
സ്നേഹബന്ധത്തിന്റെ
ന്യുറൽട്രാക്ക് ആണ്.
അതുകൊണ്ട്
ദമ്പതികൾ ശ്രദ്ധിക്കുക .
തലച്ചോറിൽ നിങ്ങളുടെ
ദാമ്പത്യം വരക്കുന്ന ട്രാക്ക് ഏതാണ്
എന്ന് പരിശോധിക്കുക.
വരക്കപ്പെട്ടതിനെ നിരീക്ഷിക്കുക.
തെറ്റാണെന്ന ബോധം
മാത്രം മതിയാവും
കുറച്ചു സമയമെടുത്തിട്ടാണെങ്കിലും
മാറ്റിവരക്കാൻ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്