വർത്തമാന നിമിഷത്തിൽ ജീവിക്കാൻ മറന്ന മനുഷ്യൻ. ഖലീൽശംറാസ്

വർത്തമാന നിമിഷത്തിൽ
ജീവിക്കാൻ മറന്നു പോവുന്ന
ഒരൊറ്റ ജീവജാലമേ
ഈ ഭൂമുഖത്തുള്ളു
അത് മനുഷ്യവർഗ്ഗമാണ്.
മനുഷ്യബുദ്ധിക്ക്
ഈ ഭൂമുഖത്ത് നൽകപ്പെട്ട
രാജകീയത
സ്വയം ദുർവിനിയോഗം
ചെയ്യപ്പെട്ടപ്പോൾ
മനുഷ്യൻ ആർത്തിയുള്ളവനായി.
അതാണ് അവനെ
വർത്തമാന നിമിഷത്തിൽ
ജീവിക്കുന്നതിൽ നിന്നും
തെന്നിമാറ്റിയത്.
തിരിച്ചുവരാത്ത
ഇന്നലെകളിലും
ഉറപ്പില്ലാത്ത
ഭാവിയിലുമായി
ചിന്തകളെ ഒതുക്കി
എല്ലാമെല്ലാമുള്ള
ഈ നിമിഷത്തെ
നഷ്ടപ്പെടുത്തിയത്.
ഒരു വീണ്ടുവിചാരത്തിന്
തയ്യാറാവുക
സമയം മറന്ന്
ശരീരത്തിന്റെ അവസ്ഥകൾ മറന്ന്
ഈ നിമിഷത്തിൽ
ജീവിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്