Friday, June 30, 2017

ശുന്യരായ മനുഷ്യർ. ഖലീൽശംറാസ്

നിനക്ക് ചുറ്റുമുള്ള
ഓരോ മനുഷ്യനും
നിനക്ക്
വെറും ശൂന്യതയാണ്.
ഇനി അവരെ
വല്ലതുമായി നീ
കാണുന്നുവെങ്കിൽ
അത്
നിന്റെ സ്വന്തം തലച്ചോറിലാണ്.
അല്ലാതെ അവരുടെ
ജീവന്റെ അഭ്രപാളിയിലല്ല.

വൻ പ്രതിസന്ധികളെ കാത്തിരിക്കുക. ഖലീൽശംറാസ്

ജീവിതത്തിൽ
വൻ പ്രതിസന്ധികളെ മാത്രം
പ്രതീക്ഷിക്കുക.
ഏതു പ്രതിസന്ധിയിലും
തന്റെ ഉള്ളിലെ
മനസ്സമാധാനം
നഷ്ടപ്പെടുത്തില്ല
എന്നും തിരുമാനിക്കുക.
ജീവിതമാവുന്ന
ജിമ്മിലെ
വ്യായാമോ പകരരണങ്ങളായിമാത്രം
പ്രതിസന്ധികളെ കാണുക.

Thursday, June 29, 2017

നിന്റെ ആത്മാവ് മറ്റൊരാളിൽ. ഖലീൽശംറാസ്

ഒരു നിമിഷം
നിന്റെ ആത്മാവിനെ
മറ്റൊരാളുടെ
ശരീരത്തിനുള്ളിൽ
ഒന്ന് ഊഹിച്ചുനോക്കൂ.
ഈ ലോകത്തിന്റെ
തികച്ചും വ്യത്യസ്ഥമായ
മറ്റൊരു ചിത്രമായിരിക്കും
നിനക്ക് കാണാൻ കഴിയുക.
ഇനി നിന്റെ ആന്തരിക ലോകത്തിൽ
എന്ത് പ്രതിസന്ധി അനുഭവിക്കുമ്പോഴും.
ഇത്തരത്തിൽ നിന്റെ
ആത്മാവിനെ മറ്റൊരാളിൽ
സങ്കൽപ്പിക്കുക.

കോശങ്ങളുടെ എണ്ണമല്ല മറിച്ച് ജീവനാണ് വലുത്. ഖലീൽശംറാസ്

ജീവ സസ്യജാലങ്ങളുടെ
ശരീരത്തിലെ കോശങ്ങളുടെ
എണ്ണമല്ല അവരുടെ വലിപ്പം.
ജീവി ഒരു കോശമോ
അതിലും ചെറുതോ
ആയത് ആണെങ്കിൽ പോലും
അതിനുള്ളിൽ
അനുഭവിക്കുന്ന
ജീവനാണ് വലുപ്പം.
വലിയ വലുപ്പമുള്ളവയും
ചെറുപ്പമുള്ളവയും
അനുഭവിക്കുന്ന
ജീവനും അവരുടെ
അന്തരിക ലോകവും
ഒന്നുതന്നെയാണ് എന്ന്
മറക്കാതിരിക്കുക.
പരിമിധമായ മനുഷ്യ കാഴ്ച്ചകളല്ല
മറിച്ച് പരിമിധിയില്ലാത്ത
അറിവിന്റെ
സത്യങ്ങളാണ് ഇവിടെ
മാനദണ്ഡമാക്കേണ്ടത്.

വിഷവും ആത്മഹത്യാ കയറും. ഖലീൽശംറാസ്

നിന്റെ പല ചീത്ത
മാനസികാവസ്ഥകളും
നിന്റെ മനസ്സമാധാനം
കൊല ചെയ്യാനുള്ള
വിഷങ്ങളും
ആയുസ്സ് കുറക്കാനുള്ള
ആത്മഹത്യാ കയറുകളുമാണ്
എന്നതാണ് സത്യം.
അതുകൊണ്ട്
നല്ല മാനസികാവസ്ഥകൾ സൃഷ്ടിച്ചും.
അതിനനുസരിച്ച്
നല്ല മനുഷ്യനായി ജീവിച്ചും
ഈ രണ്ട്
അപകടാവസ്ഥകളേയും
തരണം ചെയ്യുക.

നിനക്ക് മുന്നിലെ ദൗത്യം. ഖലീൽശംറാസ്

ഈ സമയം
നിനക്കു മുമ്പിലെ
ദൗത്യം എന്താണോ
അതാണ്
നിന്റെ ജീവിതം.
അതിന്റെ നിർവ്വഹണത്തിലാണ്
ജീവിതവിജയം,
അതിൽ സന്തോഷം
കണ്ടെത്തുന്നതിലാണ്
സംതൃപ്തി.
അതുകൊണ്ട് ഈ
ഒരു സമയത്തിലെ
ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്
ഭംഗിയായി നിർവ്വഹിക്കുക.

Wednesday, June 28, 2017

പ്രിയപ്പെട്ടവരെ കാണുന്നത്. ഖലിൽശംറാസ്

എല്ലാവരും വസിക്കുന്നത്
നിന്റെ തലച്ചോറിലെ
നാഡീ വ്യുഹത്തിലാണ്.
അതുകൊണ്ട് നിന്റെ
പ്രിയപ്പെട്ടവർ എത്ര
അകലെയാണെങ്കിലും
അതിൽ മനംനൊന്ത്
വിഷമിക്കാതിരിക്കുക.
കാരണം അടുത്തുള്ളപ്പോഴും
അകലെയുള്ളപ്പോഴും
അവരെ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്നത്
നിന്റെ തലച്ചോറിലും
വികാരവിചാരങ്ങളായി
ഉൽപ്പാദിപ്പിക്കപ്പെടുന്ന മനസ്സിലുമാണ്.

നല്ല ബന്ധത്തിനായുള്ള വിളി. ഖലീൽശംറാസ്

ഒരു പുഞ്ചിരിയായി,
ഒരു ആശീർവാദമായി,
ഒരു സ്പർശനമായി,
ഒരു വാക്കായി
അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയിലൂടെ
അവർ നിന്നോട്
നല്ലൊരു വൈകാരികബന്ധം
സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.
നല്ലൊരു സംഹൃദം സ്ഥാപിക്കാനും
അതിലൂടെ മനസ്സിൽ
ഒരു വസന്തകാലം സൃഷ്ടിക്കാനുമുള്ള
ആ വിളിയിൽനിന്നുമാണ്
അവരെ കുറ്റപ്പെടുത്തിയും
അവരോട് അസൂയയും
ശത്രുതയുമൊക്കെ തോന്നി
നീ തിരിഞ്ഞു കളയുന്നത്.
തിരിഞ്ഞു കളയാതെ
അവരോട് അടുക്കുക.
എന്നിട്ട് നിന്റെ മനസ്സിലും
അവരുടെ മനസ്സിലും
നൻമയുടെ വസന്തങ്ങൾ
സൃഷ്ടിക്കുക.

വിമർശിക്കുന്നവർ ഭരിക്കുന്നു. ഖലീൽശംറാസ്

പരസ്പരം
വിമർശിച്ചുകൊണ്ടിരിക്കുകയും
കുറ്റപ്പെടുത്തികൊണ്ടിരിക്കുകയും
ചെയ്യുന്ന മനുഷ്യരാണ്
മിക്ക സാമൂഹിക കൂട്ടായ്മകളേയും
ഭരിക്കുന്നത്.
വിമർശിക്കാതെ
ഐക്യത്തിന്റെ പാഥ
കൈകൊള്ളുന്നവരെ
ഒന്നിനും കൊള്ളാത്തവരായി
കാണുന്നിടത്തോളം
ഇവരുടെ സ്വാദീനം
പടർന്നു പന്തലിച്ചുകിടക്കുകയും
ചെയ്തിരിക്കുന്നു.

വൻ കണ്ടുപിടുത്തങ്ങൾ. ഖലീൽശംറാസ്

ലോകത്തെ ഏറ്റവും
വലിയ കണ്ടുപിടുത്തങ്ങൾ
ഈ ഒരു കാലഘട്ടത്തിലാണെന്നത്
വെറും അഹങ്കാരമാണ്.
ചക്രം കണ്ടെത്തിയതും
ധാന്യങ്ങൾ വേവിച്ചാൽ
മനുഷ്യന് കഴിത്താൻ
കഴിയുമെന്നുമൊക്കെ
കണ്ടെത്തിയതും
അങ്ങിനെ
മറ്റുപലതും
മനുഷ്യർ
കണ്ടെത്തിയ
വൻക്കണ്ടത്തലുകൾ
ആണെന്ന സത്യം
മനുഷ്യർ മറന്നു പോവുന്നു.

മനുഷ്യന്റെ മൂല്യം. ഖലീൽശംറാസ്

ഒരു മനുഷ്യൻ
പോലും
നിന്റെ വാക്കുകൊണ്ടോ
പ്രവർത്തികൊണ്ടോ
വേദനിക്കാൻ പാടില്ല.
ഒരാളോട് പോലും
അനീധികാണിക്കാനോ
പാടില്ല.
ഇതാണ് അടിസ്ഥാന നിയമം.
ഈ ഒരടിസ്ഥാനത്തോട്
തന്റെ ജീവിതത്തെ
എത്രമാത്രം അടുപ്പുക്കികയും
അകറ്റുകയും ചെയ്യുന്നോ
അതിനനുസരിച്ചാണ്
മനുഷ്യന്റെ മൂല്യം.

ലോകത്തിനല്ല നിന്നെ വേണ്ടത്. ഖലീൽശംറാസ്

ലോകം നീയില്ലാതെയും
തന്റെ അന്ത്യത്തിലേക്ക്
നീങ്ങും.
പക്ഷെ നിനക്ക്
നിന്റെ അന്ത്യത്തിലേക്ക്
സുഖകരമായി
നീങ്ങണമെങ്കിൽ
നിന്നെ വേണം.
ലോകത്തിനല്ല
നിന്റെ ആവശ്യം.
നിനക്ക് തന്നെയാണ്
നിന്റെ ആവശ്യം.
പിന്നെന്തിനാണ്
ലോകത്ത് കണ്ടതും
കേട്ടതിനും അനുസരിച്ച്
നിന്നെ സ്വയം നഷ്ടപ്പെടുത്തുന്നത്.

ഒരാളും മറ്റൊരാളും. ഖലീൽശംറാസ്

ഒരാൾ ശരിയെന്നും
മറ്റൊരാൾ തെറ്റെന്നും
ഒരാൾ സ്നേഹിച്ചതും
മറ്റൊരാൾ വെറുത്തതും
ഒരാൾ നോക്കി പേടിച്ചതും
മറ്റൊരാൾ പൊട്ടിച്ചിരിച്ചതും
ഒരാൾ സന്തോഷിച്ചതും
മറ്റൊരാൾ ദുഃഖിച്ചതും
ഒരാൾ ആയുസ്സു കൂട്ടാനും
മറ്റൊരാൾ കുറക്കാനും
കാരണമാക്കിയത്
ഒരൊറ്റൊന്നിനെ നോക്കിയും
അനുഭവിച്ചും കേട്ടുമായിരുന്നു.
കാരണം മറ്റൊന്നിൽ
ഇരുവരും കണ്ടത്
അവരെതന്നെയായിരുന്നു.

സത്യമറിഞല്ല പ്രതികരണം. ഖലീൽശംറാസ്

ആരും സത്യമറിഞ്ഞല്ല
പ്രതികരിക്കുന്നത്.
മറിച്ച് അവർ സ്വയം
തങ്ങളുടെ ധാരണകൾക്കും
ഗുണങ്ങൾക്കും
അനുസരിച്ച്
വരക്കുകയും
എന്നിട്ട് തന്റെ
നാഡീവ്യുഗത്തിൽ
സ്ഥിര ഭിംഭമായി
പ്രതിഷ്ടിക്കപ്പെടുകയും
ഒരു രുപത്തെ
നോക്കിയാണ് പ്രതികരിക്കുന്നത്.
എന്നിട്ട് തന്റെ
ഉള്ളിൽ സ്വയം സൃഷ്ടിച്ച
ബിംബത്തെ
പുറത്തെ യാഥാർത്ഥ്യമായി
സ്വയം വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

Tuesday, June 27, 2017

മുൻകാല മനുഷ്യരും ആധുനിക മനുഷ്യരും. ഖലീൽശംറാസ്

മുൻകാല മനുഷ്യരും
ആധുനിക കാല മനുഷ്യരും
തമ്മിലുള്ള മുഖ്യവ്യത്യാസം.
മുൻ കാല മനുഷ്യർ
സ്വയം നിർമിത വസ്തുക്കൾ
ഉപയോഗിക്കുന്നവരായിരുന്നു.
ആധുനിക മനുഷ്യർ
റെഡിമെയ്ഡ് വസ്തുക്കൾ
പ്രയോഗിക്കുന്നവർ
ആയി മാറിയിരിക്കുന്നു.
മുൻ കാല മനുഷ്യർ
ഒരു പാത രക്ഷ ധരിച്ചിട്ടുണ്ടെങ്കിൽ
അത് അവർ സ്വയം
നിർമ്മിച്ചതായിരിക്കും
ഇന്നത്തെ മനുഷ്യർക്ക്‌
അതെവിടെ എങ്ങിനെ
ഉണ്ടാക്കി എന്നതുപോലും അറിയില്ല.

ചിന്തകൾ ശക്തമാണ്. ഖലീൽശംറാസ്

നിന്റെ ചിന്തകൾ
അതി ശക്തമാണ്
അത് ഊർജ്ജമാണ്.
നീ നിന്റെ ചിന്തകളുടെ
ഫലമാണ്.
അതുകൊണ്ട്
നീയെന്ത് ചിന്തിക്കുന്നു
എന്നത് നിരീക്ഷിക്കുക.

അറിവല്ല അനുഭവമാണ് വേണ്ടത്. ഖലീൽശംറാസ്

നിന്നിൽ
ഒരു ഉപബോധ മനസ്സുണ്ട്
എന്ന അറിവല്ല
മറിച്ച് അനുഭവമാണ്
നിനക്ക് വേണ്ടത്.
അതുപോലൊ
ദൈവമുണ്ട് എന്ന
അറിവിനേക്കാൾ
അതിനെ ഒരു
യാഥാർത്ഥ്യമായി
അനുഭവിച്ചറിയുകയാണ് വേണ്ടത്.

വിപരീത ഉത്തരം. ഖലീൽശംറാസ്

നിന്നിലെ നെഗറ്റീവ് ചിന്തകളെ
അവയുടെ പോസിറ്റീവായത്
കണ്ടെത്താനും
ചിന്തിക്കാനുമുള്ള
അവസരമായി കാണുക.
എനിക്ക് സാധ്യമല്ല
അല്ലെങ്കിൽ
ഞാൻ തോറ്റവനാണ്
നിരാശനാണ്
എന്നൊക്കെയുള്ള
ചിന്തകൾ
നിന്നിലേക്ക് കടന്നു വരുമ്പോൾ
അവയുടെ വിപരീതം
കണ്ടെത്തുക.
എനിക്ക് സാധ്യമാണ്,
ഞാൻ വിജയിച്ചവനാണ്,
സന്തോഷവാനാണ്
എന്നൊക്കെയുള്ള
വിപരീത ഉത്തരങ്ങൾ
അവിടെ കുറിക്കുക.
എന്നിട്ട് ആ ചിന്തകളുമായി
മുന്നോട്ട് പോവുക.

നിന്റെ ചിന്തകളോട് പ്രതികരണം. ഖലീൽശംറാസ്

നിന്നിലെ നെഗറ്റീവ്
ചിന്തകളോട് നീ
പ്രതികരിക്കുമ്പോൾ
മാത്രമാണ്
അവയ്ക്ക് നിന്നെ
സ്വാധീനിക്കാൻ കഴിയൂ.
നിന്നിലെ ചിന്തയോട്
പ്രതിരോധിക്കാതെ
അത് നെഗറ്റീവാണെന്നറിഞ്ഞ്
അവഗണിക്കുക.
അത്രമാത്രം ചെയ്താൽമതി.
അവ സ്വയം നീർവീര്യമായികൊള്ളും.

Monday, June 26, 2017

സ്നേഹബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ. ഖലീൽശംറാസ്

സ്നേഹ ബന്ധങ്ങൾ
ഊട്ടിഉറപ്പിക്കാൻ
സമയം കണ്ടെത്തുക.
ആഘോഷവേളകളെ
അതിനായി
വിനിയോഗിക്കുക.
കുറ്റം പറഞ്ഞും
വിവാദ വിഷയങ്ങൾ
ചർച്ച ചെയ്തും
അത്തരം ധന്യനിമിഷങ്ങൾ
പാഴാക്കികളയരുത്.

ഭീകരവാദി.ഖലീൽശംറാസ്

കാരുണ്യവും സ്നേഹവും
വറ്റി വളരുമ്പോൾ
ആ മനുഷ്യൻ ഭീകരനാവുന്നു.
അവന്റെ സ്വത്തികെട്ട
സ്വന്തം മനസ്സിനെ
അവൻ ശത്രുവായി കാണുന്നവരിൽ കാണുന്നു.
മുന്നിൽ കുട്ടിയാണോ
സ്ത്രീയാണോ
സസ്യങ്ങളാണോ
എന്നൊന്നും നോക്കാതെ,
അവരുടെയൊക്കെ
ശരീരങ്ങളിൽ
അതി ഭീകരമായ സ്വന്തം
മനസ്സിനെ ദർശിക്കുന്നു.
എന്നിട്ട് തന്റെ ഉള്ളിലെ
വൈകാരികമായ
പൈശാചികതയെ
അക്രമണമായും
കൊലപാതകമായും
നിഷ്ക്കളങ്കരക്കുനേരെ
തിരിച്ചുവിടുന്നു.

ഉറപ്പുള്ള യാഥാർത്ഥ്യങ്ങൾ. ഖലീൽശംറാസ്

ഈ പ്രപഞ്ചത്തിൽ
ഏറ്റവും ഉറപ്പുള്ള
രണ്ട് യാഥാർത്ഥ്യമാണ്
ഈ ഒരു നിമിഷവും
ഈ നിമിഷത്തിൽ
ജീവനോടെ നിലനിൽക്കുന്ന
നീയും.
രണ്ടിന്നേയും
നഷ്ടപ്പെടുത്താതെ
ഉപയോഗപ്പെടുത്തുക.

വാർത്താ അപ്ഡേറ്റുകൾ. ഖലീൽശംറാസ്

നിന്റെ ഫോണുകകളിലേക്ക്
വരുന്ന വാർത്താ
അപ്ഡേറ്റുകളെ
ശ്രദ്ധിക്കുക.
നിന്റെ മാനസികാവസ്ഥകളെ
മാറ്റിമറിക്കാനും
നിന്റെ മനസ്സമാധാനം
നിറഞ്ഞ അന്തരീക്ഷത്തിൽ
ഒരു ബോംബായി
പതിയാനും
ആ വാർത്താ അപ്ഡേറ്റുകൾ
മതിയാവും.

സ്നേഹമെന്ന ശൂന്യത. ഖലീൽശംറാസ്

മനുഷ്യരുടെ ജീവനുകളെ
പരസ്പരം ഒന്നിപ്പിക്കുന്ന
ശുന്യതയാണ് സ്നേഹം.
അതിശക്തമായ
ബന്ധമാണ് അത്.
അത് കൊണ്ട്
പരസ്പരം സ്നേഹം
പങ്കുെവെച്ച്
മറ്റുള്ളവരുടെ
ജീവന്റെ ഒരംശമാവാനായി
നിന്റെ സമയം വിനിയോഗിക്കുക.

പ്രിയപ്പെട്ടവരുടെ പ്രായം കൂടുന്നില്ല. ഖലീൽശംറാസ്

ഒരു മെഡിക്കൽ ഡോക്ടർ
ആയതുകൊണ്ട്
ഏതൊരാഘോഷ വേളയിലും
പ്രിയപ്പെട്ടവർക്കാർക്കെങ്കിലുമൊക്കെ
എന്തെങ്കിലും മരുന്ന്
കുറിച്ചു കൊടുക്കേണ്ടി വരാറുണ്ട്.
അപ്പോഴൊക്കെ
കുട്ടിക്കാലത്ത് കൂടെ കളിച്ചു നടന്നവരുടേയും
രക്ഷിതാക്കളുടേയും
ഇപ്പോഴത്തെ പ്രായം
എഴുതാൻ മനസ്സ്
തയ്യാറാവാറില്ല.
അവരോടൊപ്പം കളിച്ചും രസിച്ചും
ശാസനകളേറ്റുവാങ്ങിയും
ജീവിച്ച ആ ഒരു കാലഘട്ടത്തിലെ
പ്രായമാണ്
പെൻമുനയിലേക്ക് വരാറ്.
ശരിക്കും കാലം നമ്മിൽ
ഒരു പാട് കാലം ജീവിച്ചതിന്റെ
എത്ര മുദ്രകൾ ചാർത്തിയാലും
നമ്മുടെ
പ്രിയപ്പെട്ടവരുടെ മനസ്സുകളിൽ
നാം എന്നും
നിഷ്ക്കളങ്ക ബാല്യത്തിലും
കൗമാരത്തിലുമൊക്കെത്തന്നെ
എന്നെന്നും നിലനിൽക്കും.

Sunday, June 25, 2017

Eid mubarak.khaleelshamras

Peace is the product
Of your own everyday moments thought.
A peaceful man never can be
Terrorist or a fascist.
So be a bielever in God almighty,
Not to be
A weapon of political games.
The gangs who are responsible
For creating
Relegious terrorism and fascism.
Be kind to mankind.
Stand with self and universal peace.
Eid mubarak.

പെരുന്നാൾ സന്തോഷം. ഖലീൽശംറാസ്

ഏതൊരു രോഗാവസ്ഥയിൽ നിന്നും
സന്തോഷകരമായ അവസ്ഥയിലേക്ക്
പരിവർത്തനം ചെയ്യാനുള്ള
ശക്തിയുണ്ട്
ഓരോ ആഘോഷ മുഹൂർത്തങ്ങൾക്കും.
പരമാവധി അവ
ശേഘരിച്ചു വെക്കുക.
സന്തോഷകരമായ അനുഭവങ്ങളുടെ
പുതിയ സ്നാപ്പ്ഷോട്ടുകൾ
പകർത്തുക.
എന്നും കാണാനും
അനുഭവിക്കാനും
പാകത്തിൽ ഓർമകളിൽ
അവയെ കാത്തു സൂക്ഷിക്കുക.
പെരുന്നാൾ ആശംസകൾ.

വൃത്തികെട്ട മനസ്സുകൾ. ഖലീൽശംറാസ്

ഭീകരവാദവും
വർഗീയതയും
നിറക്കാൻ കൊതിക്കുന്ന
ഒരു മനുഷ്യ മനസ്സുമുണ്ടാവില്ല.
കാരണം അത് രണ്ടും
ഒരു മനുഷ്യമനസ്സിൽ
നില നിൽക്കണമെങ്കിൽ
ഉള്ളിലെ സമാധാനവും
സന്തോഷവും
സംതൃപ്തിയും
പിന്നെ ആയുർദൈർഘ്യവും
പകരം
നൽകേണ്ടിവരും.
പിന്നെ ഇതൊക്കെ
ആരുടെ ആവശ്യമാണ്.
ചില സാമൂഹിക രാഷ്ട്രീയ
വ്യവസ്ഥകൾക്കാണ്
ഇത്തരം മനുഷ്യരെ
സൃഷ്ടിക്കേണ്ട ആവശ്യം.
അധികാരവും സമ്പത്തും
കയ്യാളിവെക്കാൻ
അവർക്ക്
വൃത്തികെട്ട
തീവ്ര വർഗ്ഗീയ ഭീകരവാദികളെ
സൃഷ്ടിച്ചേ പറ്റൂ.

ആവേശവും മടിയും. ഖലീൽശംറാസ്

എവിടെ താൽപര്യവും
സ്നേഹവുമുണ്ടോ
അവിടെ
ആവേശമുണ്ട്.
എവിടെ ഇതു രണ്ടും
ഇല്ലേ അവിടെ
മടിയുമുണ്ട്.

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

മാനത്ത് അമ്പിളിമാമൻ
വിരിഞു.
ഭൂമിയിൽ ഒരു വിഭാഗം
മനുഷ്യർ പെരുന്നാളിനായി
ഹൃദയമാവുന്ന
അരുവിയിൽ നിന്നും
സ്നേഹത്തിന്റെ
ജലധാരകൾ ഒഴുക്കിവിട്ട്.
ഒരാൾപോലും
ഈ ഭൂമിയിൽ
ഇന്നും മറ്റു ദിവസങ്ങളിലും
പട്ടിണിയായിക്കുട എന്ന
ഉറച്ച വിശ്വാസത്തിന്റെ
പിൻബലത്തിൽ
പാത്രങ്ങൾ നിറയെ
ഭക്ഷ്യവസ്തുക്കളുമായി
പാവപ്പെട്ട വീടുകളിലേക്ക്
പെരുന്നാൾ സമ്മാനങ്ങളുമായി
ഒഴുകി.
ദൈവം മാത്രമാണ് വലിയവൻ
എന്ന കീർത്തനങ്ങൾ
അന്തരീക്ഷത്തിൽ മുഴുകി.
ഓരോ ആറ്റവും സസ്യ
ജീവജാലങ്ങളും
അവരുടേതായ
ഭാഷയിൽ ചെല്ലുന്ന അതേ മന്ത്രം.
സമാധാനത്തിന്റെ
ആദർശം മനുഷ്യമനസ്സുകളിൽ
നിന്നും പുറത്തേക്കൊഴുകി
ശരിയായ വിശ്വാസത്തെ
മനുഷ്യകുലം അനുഭവിച്ചറിയുന്ന
അപുർവ്വ മുഹൂർത്തങ്ങളിലൊന്നാണ്
പെരുന്നാൾ.
അല്ലാത്തപ്പോൾ ലോകം
കാണുന്നത് തികച്ചും
വ്യത്യസ്ഥവും
സമാധാനത്തിന് നേരെ
വിപരീതവുമായ
മറ്റൊന്നാണ്.
രാഷ്ട്രീയക്കാരുടെ
അധികാര വടംവലിയുടേയും
പൊങ്ങച്ചം കാട്ടലിന്റേയും
അസൂയയുടേയും
കളിപ്പാവകളായ
മതങ്ങളെയാണ്
മനുഷ്യർ കാണുന്നത്‌.
ഈ പെരുന്നാൾ
നമ്മുടെ ഹൃദയത്തിന്റെ
ശബ്ദം ഭൂമിയിലെ
ഓരോ മനുഷ്യരിലും
എത്തിക്കാൻ ഒരു മാധ്യമമാക്കുക.
മനുഷ്യ കുലത്തെ
ഒരൊറ്റ മനുഷ്യ സമൂഹമായി
കണ്ട് നമ്മിൽ ഉണ്ടാക്കിയെടുത്ത
കാരുണ്യത്തെ ഭുമിയാകെ വ്യപിപ്പിക്കുക.
സമാധാനം കൈമാറുക.
മതത്തിൽ മധ്യമ നിലപാട് കൈകൊള്ളുക.
ഒരയൽവാസി പോലും പട്ടിണി കിടക്കുന്നില്ല
എന്ന് ഉറപ്പ് വരുത്തുക.
മാതൃഭൂമിയെ സ്നേഹിക്കുക.'
മാതാവിന്റെ കാലടിയിൻ കീഴിലാണ്
സ്വർഗ്ഗമെന്നത് മറക്കാതിരിക്കുക.
ഒരു ജീവൻ രക്ഷപ്പെടുത്തിയാൽ
മനുഷ്യരാശിയെ മുഴുവൻ
രക്ഷപ്പെടുത്തിയ പ്രതിഫലം
ലഭിക്കുമെന്ന വിശ്വാസം
ഈട്ടിയുറപ്പിച്ച്
സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെടുക.
രക്തദാനം നൽകുക.
രോഗികൾക്ക് കൈതാങ്ങാകുക..
ക്ഷമയെന്നാൽ വിശ്വാസത്തിന്റെ പകുതിയാണ്
എന്നത്
ഓരോ നിമിഷവും
ഒരു പരിചയായി
കൂടെ കരുതുക.
പുറത്ത് നിന്ന്
എത്ര വിമർശനം വന്നാലും
നൻമയിൽ ഉറച്ചു നിന്നും
അധികരിച്ചും
പ്രതികരിക്കുക.
പെരുന്നാൾ ആശംസകൾ.

ആറ്റങ്ങൾ നൽകുന്ന പാഠം. ഖലീൽശംറാസ്

ആറ്റങ്ങൾ
എപ്പോഴും ആഘോഷതിമിർപ്പിലാണ്.
പ്രാട്ടോണുംന്യുട്രോണും
ഇലക്ട്രോന്നുമൊക്കെയായി
വട്ടം കറങ്ങുകയാണ്.
തങ്ങൾക്ക് ലഭിച്ച
സമയത്തെ
ഒരംശംപോലും പാഴാക്കാതെ
ആഘോഷിക്കുകയാണ്
അവ.
മനുഷ്യന് അവ
നൽകുന്ന വലിയ
ഒരു പാഠമാണ് അത്.
പരസ്പരം അടിപിടി കൂടാതെ,
സമയം നല്ലതിനായി
ഫലപ്രദമായി വിനിയോഗിച്ച്,
ഭംഗിയായി തങ്ങളുടെ
ദൗത്യം നിർവ്വഹിക്കാനുള്ള പാഠം.

ജീവിത യാഥാർത്ഥ്യം. ഖലീൽശംറാസ്

നിങ്ങളുടെ ശ്രദ്ധ
ആന്തരികമായും
ഭാഹ്യമായും
കേന്ദ്രീകരിച്ചു കിടക്കുന്നുവോ
അവിടെയാണ്
നിങ്ങളുടെ
ജീവിത യാഥാർത്ഥ്യം
തെളിഞു നിൽക്കുന്നത്.
അതുകൊണ്ട്
ജീവിത യാഥാർത്ഥ്യങ്ങൾ
നിന്നെ അസ്വസ്ഥമാക്കുന്നുവെങ്കിൽ
ശ്രദ്ധയെ
മറ്റൊന്നിലേക്കോ
മറുവശത്തിലേക്കോ
മാറിയാൽ മാത്രം മതി.

പുതിയ പ്രശ്നവുമായി പുതിയ ജീവിതത്തിലേക്ക്. ഖലീൽശംറാസ്

സംഭവിച്ചതിലും അപകടകരമായ
ഒരവസ്ഥ സംഭവിച്ചതായും
അംഗീകരിക്കുക.
അംഗീകരിക്കപ്പെട്ട നിമിഷത്തിൽ
നിന്റെ വലിയ സാധ്യതകൾ
നിലനിൽക്കുന്ന
ഈ ഒരു ജീവനുള്ള
സമയത്തെ കണ്ടെത്തുക.
ഇനിയും ഞാൻ
മരിച്ചിട്ടില്ല എന്ന സത്യം
അംഗീകരിക്കുക.
തിരിച്ചുവരാത്ത ഇന്നലെകളെ
കൊട്ടിയടക്കുക.
പ്രശ്നക്കൾക്ക് പരിഹാരമന്വേഷിക്കുക.
പരിഹരിക്കാൻ കഴിയില്ല എന്ന്
ഉറപ്പുള്ളവയെ
ഇന്നലെ കളുടെ കൂടെ
കൊട്ടിയടക്കുക.
പുതിയ പരിഹരിക്കാൻ
കഴിയുന്ന പ്രശ്നങ്ങൾ
സൃഷ്ടിക്കുക.
പുതിയൊരു മനുഷ്യനായി
അതിലൂടെ മുന്നേറുക.

Saturday, June 24, 2017

അനുഭവങ്ങളുടെ രേഖാചിത്രം.ഖലീൽശംറാസ്

നിങ്ങളുടെ ഓരോ
അനുഭവത്തേയും
ഒരു രേഖാചിത്രമായി
ന്യുറോണുകളാൽ
വരക്കപ്പെടുന്നു.
അതിനായി
തന്റെ സാഹചര്യത്തിൽ
നിന്നും നിത്യേന
പകർത്തിയ
അറിവുകളിൽ നിന്നും
വർണ്ണങ്ങൾ നൽകുന്നു.
ആ വരണപ്പെട്ടയുടെ
സത്യാവസ്ഥ അവലോകനം
ചെയ്യാതെ
നിങ്ങളിലെ സത്യമായി അതു മാറുന്നു.
പിന്നീടുള്ള പ്രതികരണങൾ
അതിനനുസരിച്ചുമാവുന്നു.

ഭയം. ഖലീൽശംറാസ്

ഭയം ഒരു ജയിലറയാണ്.
നിന്റെ മനസ്സിലെ
നല്ല വികാരങ്ങളെ
നിന്റെ  ഉള്ളിന്റെ ഉള്ളിൽ
ബന്ധനസ്ഥനാക്കുന്ന
ജയിലറ.
പലപ്പോഴും
സമൂഹത്തിൽ
ഇത്തരം
ജയിലറകളിൽ
മനുഷ്യമനസ്സുകളെ
ബന്ധനസ്ഥരാക്കാനുള്ള
ഒരു പ്രവണത നിലനിൽക്കുന്നുണ്ട്.
പല സാമൂഹിക കൂട്ടായ്മകളും
ഇത്തരം ജയിലറകളിൽ
സുരക്ഷിതത്വമുണ്ട്
എന്ന് പറഞ്ഞ്
സ്വന്തം അണികളെ
ബന്ധനസ്ഥരാക്കുകയാണ്.

മനുഷ്യരാക്ഷസൻമാർക്കിടയിലകപ്പെട്ട ബാലൻ. ഖലീൽശംറാസ്

മനസ്സിൽ
ആഘോഷത്തിനായി
കാത്തിരിക്കുന്ന
സന്തോഷകരമായ ചിന്തകൾ,
മൂക്കിൽ പുതുപുത്തനായി
കയ്യിലെ സഞ്ചിയിലിരിക്കുന്ന
പുതുവസ്ത്രത്തിന്റേയും
സുഗന്ധദ്രവൃത്തിറേയും
നറുമണം അലയടിക്കുന്നു.
വേദ പുസ്തകം മുഴുവൻ
മനപ്പാടമാക്കി
കുട്ടിക്കാലത്തേ
വിശാലമായ ന്യുറോൺ പാഥകൾ
ഉണ്ടാക്കിവെച്ച തലച്ചോർ.
യാത്ര സ്വർഗ്ഗത്തിനുപോലും
നൽകാത്ത സ്ഥാനത്തിനുമയായ
പെറ്റമ്മയുടെ അടുത്തേക്ക്.
പക്ഷെ ആ കുട്ടികൾക്ക് ചുറ്റും
മനുഷ്യരുടെ രക്തത്തിനായി ദാഹിക്കുന്ന
മനസ്സ് നിറയെ
ഏതെങ്കിലുമൊക്കെ
വിഭാഗം മനുഷ്യരോടുള്ള ശത്രുതയിൽ
തീർത്ത അതിഭീകരവും
വർഗ്ഗീയപരവുമായ കടുത്ത
ചിന്തകൾകൊണ്ടും വികാരങ്ങൾകൊണ്ടും
വികൃതമായ മനസ്സുകൾക്കുടമകളായിരുന്നു.
മനുഷ്യ രാക്ഷസ വർഗ്ഗങ്ങളായിരുന്നുവെന്ന്
ആ കുട്ടികൾ അറിഞ്ഞില്ല.
ഇത്തരം വികൃതവും രാക്ഷസവുമായയ
മനസ്സുകളെ
മനുഷ്യ കൂട്ടായ്മകളുടെ
പേരിൽ ആരോപിക്കുന്നില്ല.
പക്ഷെ ഇത്തരം
ഭീകരവാദങ്ങൾക്കെതിരെ
ഭരണ കൂടം
നടപടികളെടുക്കാതിരിക്കുമ്പോൾ.
ഭരണകൂടവും
നരഭോജികളും
ഭീകരവും വർഗ്ഗീയവുമാവുന്നു.
മനുഷ്യ മനസ്സുകളിൽ
വിദ്വേഷത്തിനേറെയും
വർഗ്ഗീയതയുടേയും
വിഷങ്ങൾ കുത്തിനിറച്ച്
തങ്ങളെ തിരഞ്ഞെടുത്ത
പ്രജകളുടെ
മനസ്സുകളിൽ അശാന്തതയും
ശരീരത്തിന് ചെറിയ ആയുർദൈർഘ്യവും
നൽകുന്നതിന് പകരം
എല്ലാറ്റിനേയും എല്ലാവരേയും
സ്നേഹിക്കാനും
കരുണ കാണിക്കാനും
അതുപോലെ ശാന്തമായ മനസ്സും
ആയുസ്സുള്ള ശരീരവുമുള്ള
ഒരു മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കാൻ
ഉത്തരവാദിത്വബോധമുള്ള
ഭരണകൂടങ്ങൾക്ക് കഴിയണം.

സ്വസ്ഥത .ഖലീൽശംറാസ്

മറ്റൊരാൾക്ക്
തന്റെ ആശയവിനിമയത്തിലൂടെ
സ്വസ്ഥത നൽകാൻ
കഴിയില്ലെങ്കിൽ
ഒരിക്കലും സംസാരിക്കാനോ
എഴുതാനോ
നിനക്ക് അവകാശമില്ല.
നിനക്ക് ഏറ്റവും
നല്ലത് മൗനിയായിരിക്കലാണ്.

മനുഷ്യ കൂട്ടായ്മയുടെ ഭാഷ. ഖലീൽശംറാസ്

ഓരോ മനുഷ്യകൂട്ടായ്മക്കും
പൊതുവായ ഒരു ഭാഷയുണ്ട്.
ചില സംഘടനകളുടെ
ഭാഷ
മറേതെങ്കിലും
ഒരു പക്ഷത്തെ എതിർ പക്ഷത്ത്
നൃത്തി.
അതിൽ നിന്നും
വൈകാരിക മുതലെടുപ്പ് നടത്തി.
അതിലൂടെ
ഭീതിയുടെ മാനസിക ഭാഷ
സ്വന്തം അണികളിൽ
സൃഷ്ടിക്കുക എന്നതാണ്.
സ്വന്തം മനസ്സമാധാനത്തിനും
ആയുസ്സിനും
ഭീക്ഷണിയായിരുന്നിട്ടും
ഒരു വൈകാരികതയുടെ
പേരിൽ അവരെ
സ്വന്തം പക്ഷത്ത്
പിടിച്ചു നിർത്താൻ
ഉത്തരം സംഘങ്ങൾ ശ്രമിക്കുന്നു.
ഇത്തരം വ്യക്തികളുടെ
വാക്കുകൾ ശത്രു കേന്ദ്രീക്കതമായിരിക്കും.
അവരുടെ വാക്കുകളെ
ഒരു കാരണവശാലും
മുഖവിലക്കെടുക്കരുത്.
കാരണം അതിൽ
നൻമയോ സത്യമോ ഇല്ല.

Thursday, June 22, 2017

ഓരോ നിമിഷവും ചെയ്യുന്ന പ്രവർത്തി. ഖലീൽശംറാസ്

ജീവിക്കുന്ന ഒരോ മനുഷ്യനും
ഒരു നിമിഷം
പോലും ഏതെങ്കിലും
ഒരു പ്രവർത്തിയിൽ
മുഴുകാതെ ജീവിക്കുന്നില്ല.
ഇപ്പോൾ ചെയ്യുന്ന
പ്രവർത്തിയിൽ
സംതൃപ്തി കുറയുമ്പോൾ
ഇതോർക്കുക.
പകരം മറ്റൊന്നു ചെയ്യുകയോ
അതുമല്ല
വെറുതെ ഇരിക്കാൻ
തീരുമാനിച്ചാൽ പോലും
എന്തെങ്കിലും
ഒന്ന് ചെയ്യാതെ
നിന്നക്ക് ജീവിക്കാനാവില്ല.
ഓരോ നിമിഷവും
നീ ശാരീരികമായും
മാനസികമായും ചെയ്യുന്ന
പ്രവർത്തികളിൽ
സംതൃപ്തനാവുക.

Wednesday, June 21, 2017

ശരിയായ മറുപടി. ഖലീൽശംറാസ്

ആൾക്കാർ പരസ്പരം
കയർത്തുകയറി
സംസാരിക്കുന്ന ഒരു സദസ്സ്.
പല രാഷ്ട്രീയ മത
സംഘടനയിൽ പെട്ടവരും
ഇല്ലാത്തവരും തമ്മിൽ
പരസ്പരം
പടവെട്ടുകയാണ്.
പ്രസംഗ പരിശീലനത്തിന്റെ വേദിയാണ്.
അവർക്കിടയിൽ
ഒരു ദമ്പതികൾ ഉണ്ടായിരുന്നു.
അവരും വന്നു
ചോദ്യോത്തരങ്ങൾക്കായി.
വൈകാരികതയുടെ
അണുബോംബ് പൊട്ടിത്തെറിച്ച്
അസ്വസ്ഥരായ മനുഷ്യർ
അവർക്ക് നേരെ
ചോദ്യശരങ്ങൾ വർഷിച്ചു.
വിവാദങ്ങൾ.
പുഞ്ചിരികൈവിടാതെ
സൗമ്യരായി അവർ
നല്ല രീതിയിൽ മറുപടി നൽകി.
എല്ലാവരും വാക്കുകൾ
കൊണ്ട് കളരിപയറ്റ് നടത്തി
പരസ്പരം മറുപടി പറയുകയായിരുന്നുവെങ്കിൽ.
പക്ഷെ തികഞ്ഞ വൈകാരിക ബുദ്ധി
കൈവരിച്ച,
സൗമ്യരായ മനുഷ്യരായി,
നല്ല മനുഷ്യരായി
അവർ അവരുടെ
സംസ്കാരവും
ആദർശവുമായി
ജീവനോടെ
നിലനിൽക്കുകയായിരുന്നു.
ശരിയായ വിശ്വാസികളായി
നിലനിൽക്കുകയായിരുന്നു.
എല്ലാ തെറ്റായദ്ധാരണകൾക്കും
ശരിയായ മറുപടി
ജീവിതത്തിലൂടെ നൽകുകയായിരുന്നു.
ശരിയായ മറുപടി.

ലാളിത്യം നിറഞ്ഞ നീ. ഖലീൽശംറാസ്

തികഞ്ഞ ലാളിത്യവും
സൽസ്വഭാവവും
നിറഞ്ഞ ഒരു
ഉത്തമ മനുഷ്യനായി
നീ മാറുക.
നിന്റെ
ഒരു നിൽപ്പുമതിയാവും
പുറത്തെ മനുഷ്യർക്ക്
നിന്നെ വായിച്ചെടുക്കാൻ.

അനുഭൂതികൾ ശേഘരിക്കുക. ഖലീൽശംറാസ്

ജീവിതത്തിലെ
സന്തോഷകരമായ,
അനുഭൂതികൾ
നിറഞ്ഞ നിമിഷങ്ങളെ
പകർത്തിയെടുക്കുക.
സ്നാപ്ഷോട്ടുകളായി
ചിത്രങ്ങൾ ശേഘരിക്കുക.
ശബ്ദങ്ങൾ റെക്കോർഡ്
ചെയ്യുക.
സുഗന്ധങ്ങൾ
പെർഫ്യൂം ആയി
ശേഘരിച്ചു വെക്കുക.
പിന്നീട് ജീവിതത്തിൽ
പ്രതിസന്ധികൾ വരുമ്പോൾ
അവയെ വീണ്ടും
ഉപയോഗപ്പെടുത്തുക.

ഭക്തി അളക്കരുത്. ഖലീൽശംറാസ്

ഏകാന്തതകളിൽ
കൈവരിക്കുന്ന
ഏകാഗ്രതയുടെ
സ്വരമാണ് ഭക്തി.
മനസ്സിന്റെ അടിതട്ടിൽ
നിന്നും
അത് ഉദ്ഭവിക്കുന്നു.
ഒരിക്കലും
ഏകാഗ്രതയും
ഏകാന്തതയുമില്ലാതെ
നാവിൽനിന്നും
ഭക്തി ഉൽഭവിക്കില്ല.
അതു കൊണ്ട്
ഒരാളുടേയും ചുണ്ടുകളിൽനിന്നും
ഉരിയാടപ്പെടുന്ന
മന്ത്രങ്ങളെ നോക്കിയോ
അവരുടെ ശരീരത്തിൻമേലണിഞ്ഞ
മതചിഹ്ന്ങ്ങളെ നോക്കിയോ
ഭക്തി അളക്കാതിരിക്കുക.
അവ അളക്കണമെങ്കിൽ
ഓരോ മനുഷ്യന്റേയും
ഉള്ളറകളിലേക്ക്
ഉറങ്ങി ചെല്ലേണ്ടതുണ്ട്.
അത് അസാധ്യമാണ്.
അതുകൊണ്ട്
മറ്റുള്ളവരുടെ ഭക്തിയെ
അളക്കാൻ ശ്രമിക്കരുത്.

ജനങ്ങളുടെ സേവകർ. ഖലീൽശംറാസ്

ഭരണ നേതൃത്വത്തിലേക്ക്
ഉയരുന്ന രാഷ്ട്രീയ നേതാക്കളെ
പിന്നെ അവരുടെ
പാർട്ടിയുടെ പേരിൽ
വിളിക്കാതിരിക്കുക.
കാരണം അവർ
ഒരു ഭൂപ്രദേശത്തെ
ജനങ്ങളുടെ
സേവകരാണ്..
മനുഷ്യരെന്ന
അത്ഭുത ജീവികളുടെ
സേവകരാവേണ്ടവർ.
ഇവിടെ പ്രകൃതിയെ
അവഗണിക്കാത്ത രീതിയിൽ
ഏത് വികസനം വരുമ്പോഴും
അത് ഒരു പാർട്ടിയുടേയോ
പാർട്ടീ നേതൃത്വത്തിന്റേയോ
വിജയമല്ല
മറിച്ച് നാടിന്റെ വിജയമാണ്
നാട്ടുകാരുടേയും.

പുതിയ ചോദ്യങ്ങൾക്കായി. ഖലീൽശംറാസ്

സാഹചര്യങ്ങൾ
പാഠശാലകൾ മാത്രമാണ്.
അനുഭവങ്ങൾ
ചോദ്യങ്ങളാണ്.
നൻമയുടെ ഭാഷയിൽ
ശരിയുത്തരങ്ങൾ
മാത്രം കുറിക്കേണ്ട
ചോദ്യങ്ങൾ.
ക്ഷമയും
സമാധാനവും
അറിവും
കൈവരിച്ച്
ശരിയുത്തരങ്ങൾ
മാത്രമെഴുതാൻ
ഓരോ നിമിഷത്തേയും
പരീക്ഷാഹാളിൽ
പുതിയ ചോദ്യങ്ങൾക്കായി
കാത്തിരിക്കുക.

നിന്റെ വിളിക്ക്. ഖലീൽശംറാസ്

മറ്റുള്ളവരോട്
ആശയവിനിമയം നടത്താനുള്ള
നിന്റെ വിളിക്ക്
അവർ ഉത്തരം
നൽകിയില്ലെങ്കിൽ
ഒരിക്കലും അവരെ
കുറ്റപ്പെടുത്തരുത്.
കാരണം അവരുടെ
ജീവിതത്തിലെ
ഏറ്റവും തിരക്കേറിയതും
പ്രധാനപ്പെട്ടതുമായ
ഏതെങ്കിലും ഒരു
പ്രവർത്തിയിൽ
മുഴുകിയിരിക്കുകയായിരിക്കും.
അവരെ ആദരിക്കുക.
അവരോട് മാപ്പ് പറയുക.
കാരണം അവരുടെ വിലപ്പെട്ട
സമയത്തിലേക്ക്
നുഴഞ്ഞുകയറിയത് നീയാണ്.

അച്ചടക്കത്തോടെ ഒറ്റ ശക്തിയിലേക്ക്. ഖലീൽശംറാസ്

ഇത്രയും അച്ചടക്കത്തോടെ
ഒരൊറ്റ ശക്തിയിലേക്ക്
കേന്ദ്രീകരിച്ച്
അതും ഒരു ദിവസത്തിന്റെ
പല സമയങ്ങളിൽ
നിൽക്കാനും കുനിയാനും
സ്രാഷ്ടാങ്കം നമിക്കാനും
കഴിയുന്ന കുറേ മനുഷ്യർക്ക്
സമാധാനം ലഭിക്കുന്നില്ലെങ്കിൽ
അതിനൊരർത്ഥമേയുള്ളു.
അവരുടെ ശരീരങ്ങളേേ
അച്ചടക്കം പാലിച്ചിട്ടുള്ളു.
മനസ്സും ചിന്തകളും
ദൈവത്തിലേക്ക്
കേന്ദ്രീകരിക്കാതെ
അലഞ്ഞു തിരിയുകയായിരുന്നു.
കാരുണ്യവാന്റെ നാമത്തിൽ
തുടങ്ങി പ്രപഞ്ചത്തിനു മുഴുവൻ
സമാധാനാശംസ കൈമാറി
അതിനിടയിൽ
പ്രപഞ്ചത്തിന്റെ ഭരണാധികാരിയോട്
ആശയ വിനിമയം നടത്തിയ
ഒരാൾക്കും
സമാധാനത്തിന് നിരക്കാത്തതൊന്നും
ചെയ്യാൻ കഴിയില്ലായിരുന്നു.

ഉന്നത ജാതി മനുഷ്യൻ. ഖലീൽശംറാസ്

ആത്മവിശ്വാസവും
ആത്മബോധവും
ആത്മധൈര്യവും
നില നിർത്തി
തന്റെ മനസ്സിന്റെ
സമാധാനവും
അറിവു നേടാനുള്ള ത്വരയും
മറ്റുള്ളവരോട്
നല്ല രീതിയിൽ പെരുമാറുകയും
നീധികാണിക്കുകയും
ചെയ്യുന്ന
ഏതൊരു മനുഷ്യനെ
കണ്ടാലും നിങ്ങൾക്ക്
ആ മനുഷ്യനെ
നോക്കി വിളിക്കാം
നീ ഉന്നതജാതി മനുഷ്യനാണ് എന്ന്.
അങ്ങിനെ ഒരു മനുഷ്യനാവാൻ
വേണ്ടി ഓരോ നിമിഷവും
അതിനനുസരിച്ച്
പ്രവർത്തിക്കുക,
ചിന്തിക്കുക.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...