Wednesday, May 3, 2017

നവോത്ഥാനത്തിന്റെ അവകാശികൾ.dr khaleelshamras.( Ideas generated after reading the interview of my schoolmate and senior dr.abulhakeem azgari)

മതങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
തെറ്റായ സങ്കൽപ്പങൾ
പലപ്പോഴും മതങ്ങളുടെ
പേരിൽ എഴുതപ്പെട്ടിട്ടുണ്ട്.
ആ എഴുതപ്പെട്ട തെറ്റായ
ധാരണകളെ
പല മതങ്ങളുടേയും
യാഥാർത്ഥ്യങ്ങളായി
പ്രചരിപ്പിക്കപ്പെടുകയും
ചെയ്തിട്ടുണ്ട്.
അറിവുകൾ പകർന്നു കൊടുക്കുന്നതിലും
വ്യവസായ സാമ്പ്രാജ്യങ്ങൾ
കെട്ടിപടുക്കുന്നതിലും
മുന്നിട്ടുനിന്ന
ഒരു പാട് വനിതകളെ
പല മതത്തിന്റേയും
ആദ്യ കാലങ്ങളിൽ കാണാൻ കഴിയും.
ഇന്ന് ആ ഒരു കാലഘട്ടം
വീണ്ടും തിരിച്ചുവന്നിരിക്കുന്നു.
അതിന് എല്ലാ മത സംഘടനകളും
അതിന്റേതായ പങ്ക്
വഹിച്ചിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പാർട്ടികളും
അതിന്റേതായ
സഹായവും ചെയ്തിട്ടുണ്ട്.
തികച്ചും പിന്നോക്കം നിൽക്കുകയും
പിന്നോട്ട് നയിക്കുകയും
ചെയ്ത ഒരു പാട്
സംഘടനകൾ ഇത്തരം
പുരോഗതികളെ
തങ്ങൾക്ക് കുടി അവകാശപ്പെട്ടതാണ്
എന്ന് ന്യായീകരിക്കുമ്പോൾ
അതിനെ വിമർശിക്കാതെ
പ്രോൽസാഹിപ്പിക്കുകയും
മുന്നിൽനിർത്തി നയിപ്പിക്കുകയും
ചെയ്യുകയാണ് വേണ്ടത്.
കാരണം നാം ചരിത്രത്തിലൂടെ
പിറകോട്ട് നോക്കുമ്പോൾ
നിങ്ങൾ സൃഷ്ടികളേയും
പ്രപഞ്ചത്തേയും നിരീക്ഷിച്ച്
ദൈവത്തെ കണ്ടെത്താൻ
സ്ത്രീപുരുഷ ബേധമന്യേ
അഭ്യർത്ഥിച്ച ഒരു വേദത്തിന്റെ
അനുയായികളെ
അത്തരം പഠനങ്ങളിൽനിന്നും
തടഞ്ഞുനിർത്തുകയും
സ്ത്രീകളുടെ വിദ്യാഭ്യാസത്തെ
പോലും തടഞ്ഞു നിർത്തിയവർ
ഇന്ന് അതിനായി വാദിക്കുകയും
നയിക്കുകയും
അവകാശവാദം ഉന്നയിക്കുകയും
ചെയ്യുമ്പോൾ
അതിൽ അഭിമാനിക്കുക.
സംഘടനാ വേർതിരിവുകളില്ലാതെ
ഒറ്റക്കെട്ടായി
അറിവിന്റെ ലോകം കെട്ടിപ്പെടുക്കാനുള്ള
ഐക്യമാണ്
ഇതിലൂടെ കൈവന്നിരിക്കുന്നത്.
ഈ ഐക്യത്തിൽ
ഒരു സമുദായത്തിലെ
വിഭിന്ന കക്ഷികളെ എന്നപോലെ
മറ്റു സമുദായങ്ങളെ കൂടി ഉൾപ്പെടുത്തുക.
അധികാരത്തിന് വേണ്ടി
തികച്ചും വിത്യസ്ത ആദർശത്തിലുള്ള
രഷ്ട്രീയ പ്രസ്ഥാനങ്ങളോട്
കൂട്ടുകൂടിയപോലെ
എല്ലാ മതങ്ങളുമായി
പരസ്പര സ്നേഹത്തിനും
അറിവിനും
കാരുണ്യത്തിനുമായി
ഐക്യപ്പെടുക.
കാര്യലാഭത്തിനുവേണ്ടിയുള്ള
നാവുകൊണ്ടുള്ള പരസ്പര
തമ്മിലടികളെ
നല്ലത് ചെയ്യാനുളള
സ്പോർട്ട്സ്മാൻ സ്പിരിറ്റ്
നിലനിർത്താനുള്ള
കളികളാക്കി നിലനിർത്തി കൊണ്ട് തന്നെ.
ഉള്ളിന്റെ ഉള്ളിൽ
കാലം ആഗ്രഹിച്ച
അടിസ്ഥാന ആവശ്യങ്ങൾ
വേറെ വേറെ
ആദർശ വീടുകളിലിരുന്നു
കൊണ്ട് തന്നെ
മറ്റുള്ളവരെ വിമർശിച്ചുകൊണ്ട്തന്നെ
അടിസ്ഥാന വിശയങ്ങളിൽ
പ്രത്യേകിച്ച
വിദ്യാഭ്യാസ പുരോഗതിയിലും
കാരുണ്യ പ്രവർത്തനത്തിലും
ഐക്യം കെട്ടിപ്പെടുത്തുക.
എന്നിട്ട് ഓരോ പാർട്ടിയും
അതിന്റെ അവകാശവാദം
ഉന്നയിക്കട്ടെ.
മറ്റുള്ളവരെ അതേ ആവേശത്തോടെ
വിമർശിക്കട്ടെ.
പക്ഷെ ഇവയെയൊക്കെ
നിസ്പക്ഷതയോടെ
നോക്കികാണുന്നവർ
ഹൃദയത്തിൽകൈവെച്ച്
പറയട്ടെ.
സ്തുതിയൊക്കെ സർവ്വലോകപരിപാലകനും
കാrണ്യവാനും കരുണാനിധിയുമായ
ദൈവത്തിനാണ്.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.