പുതിയ അദ്ധ്യായന വർഷത്തിലേക്ക്.ഖലീൽശംറാസ്

തീരെ ഉറക്കം
വരുന്നില്ല.
നാളെ പകൽ ആയാൽ മതിയായിരുന്നു.
പുതിയ നോട്ട് ബുക്കുകളും
പേനയും
മേശമേൽ
സ്വസ്ഥമായിരിപ്പുണ്ട്.
വരാനിരിക്കുന്ന
അദ്ധ്യായന വർഷത്തിൽ
നേടാനിരിക്കുന്ന
അറിവുകൾ
പകർത്തിയെടുക്കാനുള്ള
താളുകളാണ് അവ.
പുറം ലോകത്തെ
അറിവുകളെ എന്റെ തലച്ചോറിലൂടെ
കടത്തിവിട്ട്
കൈകൊണ്ട് പേനയിലൂടെ
വാരിചൊരിയേണ്ട അറിവുകൾ.
പാഠപുസ്തകങ്ങൾ ലഭ്യമായിട്ടില്ല.
അടുത്ത ദിവസങ്ങളിൽ
അവ എനിക്ക് സ്വന്തമാവും.
എപ്പോൾ പുതിയ പുസ്തകം
കിട്ടിയാലും അവയെ ഒന്ന്
ചുമ്പിക്കുന്ന പതിവുണ്ട്.
കാരണം അവയുടെ
പുതുമണം
എനിക്കൊരുപാടിഷ്ടമാണ്.
അന്തരീക്ഷത്തിൽ
നല്ല മഴക്കാറുണ്ട്.
മഴ പെയ്യണേ എന്നാണ്
പ്രാർത്ഥന.
എന്നാലല്ലേ
ബസ് കാത്തുനിൽക്കുന്ന
കൂട്ടുകാർക്ക് മുന്നിൽ
പുതിയ കുടയൊന്ന് നിവർത്താൻ
പറ്റുള്ളു.
പ്രിയപ്പെട്ട കുട്ടുകാരെയൊക്കെ
കണ്ടിട്ട് രണ്ട് മാസമായി.
ആ വേർപ്പാടിന്റെ
വേദന നാളെ അവസാനിക്കും.
സീനിയർമാരുടെ
പഴയ പുസ്തകങ്ങൾ
അവതി ദിവസങ്ങളിൽ ഒപ്പിച്ചിരുന്നു.
അതുകൊണ്ട്
നാളെയെന്ത് പഠിപ്പിക്കുമെന്ന്
ഏതാണ്ട് ധാരണയുണ്ട്.
അധ്യാപകർ പഠിപ്പിക്കാൻ
തുടങ്ങുംമുമ്പേ
അങ്ങോട്ടെന്തെങ്കിലുമൊക്കെ
പറഞ്ഞ്
അധ്യാപകർക്കും സഹപാഠികൾക്കും
മുന്നിൽ ഒന്നാളാവമല്ലോ.
ഇന്ന് ഞാൻ കാണിക്കുന്ന
അറിവ് നേടാനുള്ള
ആവേശവും ഇഷ്ടവുമാണ്
എന്റെ നാളെകളെ
രൂപപ്പെടുത്തുന്നത്.
വരാനിരിക്കുന്ന ഭാവിയിലിരുന്ന്
ഈ കലാലയ ദിനങ്ങളിലേക്ക്
തിരിഞ്ഞുനോക്കുമ്പോൾ
ഞാൻ ഞാനായതിന്റെ
അടിത്തറ ഇവിടെയാണ്
കാണേണ്ടത്.
ആശംസകൾ നേരുന്നു.
അദ്ധ്യായന ദിനങ്ങൾ
തലച്ചോറിൽ എന്നെന്നും
നിലനിന്നതും പുതിക്കിയതുമായ
അറിവുകളെ
സൃഷ്ടിക്കാൻ
ഓരോ നിമിഷത്തേയും
ഫലപ്രദമായി വിനിയോഗിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്