മനസ്സിലൊരു വീട്. ഖലീൽശംറാസ്

മനുഷ്യ ജീവിതം
എറ്റവും കൂടുതൽ
സമയവും ചിലവഴിക്കപ്പെടുന്നത്
ജീവിക്കുന്ന മനുഷ്യന്റെ
ചിന്തകളിലാണ്.
ഏതാണ്ട് മുഴുവൻ
സമയവും എന്ന്
പറഞാലും തെറ്റില്ല.,
നാം നമ്മുടെ
ശരീരങ്ങൾക്കു പാർക്കാൻ
വേണ്ടി സുന്ദര വീടുകൾ
നിർമ്മിക്കുന്നു.
അതിലും സുന്ദരമായ ഒരു
വീടും
പരിസരവും അയൽപക്കവുമെല്ലാം
എന്തുകൊണ്ട്
നമ്മുടെ മനസ്സിൽ
സൃഷ്ടിച്ചുകൂടാ.
ജീവിതത്തിലെ
എല്ലാ നല്ല അനുഭവങ്ങളിൽ നിന്നുമുള്ള
ഓർമ്മകളിൽ നിന്നും
സ്വപ്നങ്ങളിൽ നിന്നും
ഭാവനകളിൽ നിന്നും
അറിവുകളിൽ നിന്നും
അതിനായി വിഭവങ്ങൾ ശേഖരിക്കാം.
കേട്ട നല്ല പാട്ടുകളുടേയും
കേൾക്കാൻ കൊതിച്ച
പാട്ടുകളുടേയും
ഈരടികൾ അതിന്റെ
അന്തരീക്ഷത്തിൽ മുഴങ്ങട്ടെ.
ശാന്തിയും സമാധാനവും
സന്താഷവും മാത്രം
നിറഞ,
കുളിർക്കാറ്റും ഇളം തണുപ്പും
നിറഞ ലോകം.
ഇഷ്ടപ്പെട്ടവരൊക്കെ
അയൽപ്പക്കത്ത്
താമസിക്കട്ടെ.
പഞ്ചേന്ദ്രിയങ്ങളിലൂടെ
നിന്റെ ആന്തരിക ലോകത്തിലേക്ക്
പ്രവേശിപ്പിക്കുന്ന
ഓരോ അതിധിയേയും
അവിടെ സ്വീകരിച്ചിരുത്തുക.

Popular Posts