നോവിക്കാൻ കഴിയാത്ത വസ്തു. ഖലീൽ ശംറാസ്

ഒരു മനുഷ്യനും
സാഹചര്യത്തിനും
ഒന്ന് തൊട്ട്നോവിക്കാൻ പോലും
കഴിയാത്ത
ഒരു വസ്തു
ഈ ഭൂമിയിലുണ്ട്.
അത്
പുർണ്ണ ആത്മബോധത്തോടെയും
ആത്മവിശ്വാസത്തോടെയും
ആത്മധൈര്യത്തോടെയും
ജീവിക്കുന്ന
നീയെന്ന വസ്തുവാണ്.
ഇനി എന്തെങ്കിലും
നോവ് അവിടെ
അനുഭവപ്പെടുന്നുവെങ്കിൽ
മറ്റു മനുഷ്യരേയോ
സാഹചര്യത്തേയോ
കുറ്റപ്പെടുത്താതിരിക്കുക.
പകരം
നിനക്ക് നഷ്ടപ്പെട്ട
ആത്മവിശ്വാസത്തെ
കുറ്റപ്പെടുത്തുക.
എന്നിട്ട് തിരുത്തുക.

Popular Posts