ബോധം. ഖലീൽശംറാസ്

മനുഷ്യന്റെ ബോധമാണ്
ജീവനും അർത്ഥവും.
ബോധമാണ്
പഞ്ചേന്ദ്രിയങ്ങളിലൂടെ
പ്രവേശിക്കപ്പെട്ടവയിൽ
നിന്നും
അനുഭൂതികളും
അറിവും
ചിത്രങ്ങളും ശബ്ദങ്ങളും
ശേഘരിച്ച്
നിന്റെ ഉള്ളിലെ
സ്വയം സംസാരവും
അതിലൂടെ
നിന്റെ
അന്തരിക ലോകവും
രൂപപ്പെടുത്തുന്നത്.
ബോധത്തിന്റെ  കാന്തശക്തി
ശ്രദ്ധയാണ്.
അതുകൊണ്ട്
എന്തിലേക്ക് നിന്റെ
ശ്രദ്ധ പതിയുന്നുവെന്നത്
നിരീക്ഷിക്കുക.
നല്ലതിലേക്ക്
ശ്രദ്ധ കേന്ദീകരിച്ച്
നിന്റെ ബോധത്തിലേക്ക്
നല്ലതിനെ ആകർശിക്കുക.
അതിലൂടെ
നല്ല മാനസികാന്തരീക്ഷം
സൃഷ്ടിക്കുക.

Popular Posts