ഒരാൾ. ഖലീൽ ശംറാസ്

കോടാനുകോടി മനുഷ്യർക്കിടയിൽ
നീയൊരാൾ.
ജീവന്റെ സ്പന്ദനങ്ങൾ
അനുഭവിക്കുന്ന ഒരാൾ.
ഇന്ന് നിലനിൽക്കുന്നുവെന്ന്
ഉറപ്പിച്ച് പറയാൻ പറ്റുന്ന
ഒരാൾ.
ചുറ്റുപാടുകളെ
ശൂന്യതയെന്നു വിളിച്ചാലും
ശൂന്യതയല്ല എന്ന്
ഉറപ്പിച്ച് അനുഭവിക്കാവുന്ന
ഒരാൾ.
ഒരിക്കലും
മറ്റൊരാൾക്കും
വേണ്ടി ഈ
ഒരാളെ നഷ്ടപ്പെടുത്താതിരിക്കുക.

Popular Posts