സോഷ്യൽ മീഡിയ.ഖലീൽശംറാസ്

സോഷ്യൽ മീഡിയ എന്നാൽ
ഓരോ വ്യക്തികൾക്കും
അവരവരുടെ ഉള്ളിലിരുപ്പ്
പുറത്ത് പ്രകടിപ്പിക്കാനുള്ള ഇടമാണ്.
പലപ്പോഴും മറ്റൊരാളുടെ
ശ്രദ്ധയുടെ പരിസരത്തുപോലും
ഒരിക്കലും എത്തിയിട്ടില്ലാത്ത
വിഷയങ്ങൾ.
പലപ്പോഴും വാർത്താമാധ്യമങ്ങളിൽ പോലും
വന്നിട്ടില്ലാത്തവ.
അത്തരം പോസ്റ്റുകളിലൂടെ
കടന്നു പോവുമ്പോൾ
അതുമായി ഒരു ബന്ധവുമില്ലാത്തവരുടേയും
ശ്രദ്ധാ മണ്ടലത്തിലേക്ക്
അവ കടന്നുവരാനും
ഒരു വൈറസിനെ പോലെ
അല്ലെങ്കിൽ ക്യാൻസർ പോലെ
പടർന്നു വ്യാപിക്കാനും
സാധ്യതയുണ്ട്.
അത്തരം പ്രസ്ഥാവനകളിലൂടെ
കടന്നുപോവുമ്പോൾ
അത് പറയുകയും
എഴുതുകയും ചെയ്ത
വ്യക്തിയുടെ മാത്രം
കാഴ്ചപ്പാടാണ്
എന്ന പൂർണ്ണ ബോധ്യം വേണം.

Popular Posts