ആസ്വാദനം. ഖലീൽശംറാസ്

നല്ല മഴ പെയ്യുമ്പോൾ
അത് നഷ്ടപ്പെടുകയാണല്ലോ
എന്നോർത്ത്
അതിന്റെ അനുഭൂതികൾ
ആസ്വദിക്കാതെ പോവുന്നു.
തണുപ്പുകാലത്ത്
തണുപ്പാസ്വദിക്കാതെ
വരാനിരിക്കുന്ന
ചൂടോർത്ത്
ഉള്ളിൽ ചൂടുപരത്തുന്നു.
ആസ്വാദനങ്ങളെല്ലാം
ഈ ഒരു നിമിഷത്തിലാണെന്ന സത്യം
മനസ്സിലാക്കാതെ
വരാനിരിക്കുന്ന
ഒരു സമയത്തേക്ക്
മാറ്റിവെക്കുന്നു.
പുറത്തെ അവസ്ഥകൾ
പ്രേരണകൾ മാത്രമാണെന്ന്
മനസ്സിലാക്കി
ഉള്ളിലെ യഥാർത്ഥ
മാനസികാവസ്ഥകളാണ്
ശരിക്കുമുള്ള
അവസ്ഥകൾ എന്ന്
മനസ്സിലാക്കി
ജീവിക്കുന്ന ഒരോ നിമിഷത്തിലും
നല്ല മാനസികാവസ്ഥകൾ
സൃഷ്ടിക്കുക.

Popular Posts