പേടിയെന്ന കളിപ്പാട്ടം. യലിൽ ശംറാസ്

നിന്റെ പേടിയെ
ഒരു നിമിഷം
ഒന്നു പുറത്തു നോക്കി
പൊട്ടിച്ചിരിച്ചു നോക്കൂ.
കോമാളിയെപോലെ
നോക്കി
പൊട്ടിച്ചിരിച്ചു നോക്കൂ.
ഒന്നു പ്രണയിച്ചു നോക്കൂ.
ഒന്നു മരിപ്പിച്ചുനോക്കൂ.
നിനക്ക് ഏതു രൂപത്തിലും
പരിണമിപ്പിക്കാൻ
കഴിയുന്ന നിനക്കുള്ളിലെ
ഒരു കളിപ്പാട്ടമാണ്
പേടിയെന്ന് അപ്പോൾ
മനസ്സിലാവും.

Popular Posts