അവർ ജീവിക്കുന്നു. ഖലീൽശംറാസ്

അവരുടെ മരിച്ച അവസ്ഥ
ചിന്തിക്കുമ്പോഴൊക്കെ
നീ അവരെ
വീണ്ടും വീണ്ടും മരിപ്പിക്കുന്നു.
പക്ഷെ അവർ
ജീവിച്ചിരിക്കുമ്പോൾ
നിനക്ക് പങ്കുവെച്ച
നല്ല വാക്കുകളും
അനുഭവങ്ങളും
ഓർക്കുമ്പോൾ
അവർ എപ്പോഴും
നിന്നിൽ ജീവിക്കുന്നു.
ഒരു മനുഷ്യനെ
അവർ ജീവിച്ചിരിക്കുമ്പോഴും
മരിച്ചാലും
നീ കാണുന്നതും
കേൾക്കുന്നതും
അനുഭവിക്കുന്നതും
നിന്റെ തലച്ചോറിലെ
അതിനായി നിശ്ചയിക്കപ്പെട്ട
കേന്ദ്രങ്ങളിലാണ്.
അതുകൊണ്ട്
പ്രിയപ്പെട്ടവരെ
അവർ ഭൂമിയിൽ നിന്നും
അപ്രത്യക്ഷരായിട്ടുണ്ടെങ്കിലും
നിന്നിൽ നിന്റെ മരണം
വരെ ജീവനോടെ
നിലനിർത്തുക.

Popular Posts