പിണക്കം. ഖലീൽശംറാസ്

പലപ്പോഴും
പ്രിയപ്പെട്ടവർക്കിടയിലെ
പിണക്കങ്ങൾ
പരസ്പരബന്ധം
കൂടുതൽ ദൃഢമാക്കുന്നതിലേക്കാണ്
വായിക്കുന്നത്.
പിണങ്ങിയിരിക്കുമ്പോൾ
അവർക്ക് പരസ്പരം
കൂടുതൽ സമയം
ചിന്തിക്കേണ്ടിവരും.
ചിന്തകളിൽ
ഏതൊന്നാണോ നിത്യേന
മുഴങ്ങി കേൾക്കുന്നത്
അത് അവരുടെ ജീവിതമാവും.
അങ്ങിനെ
പിണക്കത്തിൽ നിന്നും
മോചിതരായി വീണ്ടും
ഒന്നിക്കുന്നതോടെ
ആ ബന്ധം വീണ്ടും
ദൃഢമാവും.

Popular Posts