സോഷ്യൽ മീഡിയകളിലൂടെ ഒരു യാത്ര.ഖലീൽശംറാസ്

സോഷ്യൽ മീഡിയകളിലൂടെ
മനുഷ്യവാഹനം ചലിച്ചു
നീങ്ങുന്നു.
ഒരു സുപ്രഭാതത്തിൽ
ശാന്തതയുടെ നാടമുറിച്ച്
തുടങ്ങിയ യാത്രയാണ്.
കുട്ടുകാരുടെ വിശേഷങ്ങൾ
അറിയാനായി
അവരുടെ പ്രൊഫൈലുകൾ
ആവുന്ന വീടുകളിൽ
കയറിയിറങ്ങണം.
പിന്നെ എന്റെ വീട്ടിൽ
വന്ന അതിധികളെ
സ്വീകരിക്കണം.
എന്നിട്ട് സംതൃപ്തിയോടെ
ജീവിതത്തെ മുന്നോട്ട് നയിക്കണം.
പക്ഷെ സ്വന്തം മനസ്സിലുദിച്ച
വൈകാരികതകളെ
പ്രസ്ഥാവനാ ബോംബുകളാക്കി
പരസ്പരം എറിഞ്ഞു കളിക്കുന്ന
വീടുകളിലായിരുന്നു എത്തപ്പെട്ടത്.',
എന്തിനോടൊക്കെയോ ഉള്ള
അടിമത്വത്തിന്റെ പേരിൽ
സ്വയം ബോധം നഷ്ടപ്പെട്ട,
കാര്യമറിയാതെ
മറ്റൊന്നിന്റെ അടിമയാണ്
എന്നതൊന്നിന്റെ പേരിൽ
പലതിനേയും
വിമർശിച്ചു കൊണ്ടിരിക്കുന്നവർക്കിടയിലാണ്
ചെന്നെത്തിയത്.
അവസാനം സ്വന്തം സമാധാനവും
സ്നേഹവും
അറിവും നഷ്ടപ്പെട്ട്
ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാത്ത
രീതിയിലായിരുന്നു
യാത്ര മറ്റൊരുദിവസത്തിലെ
യാത്രക്കായുള്ള
ബസ് സ്റ്റോപ്പിൽ തിരിച്ചെത്തിയത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്