നല്ല മനുഷ്യൻ. ഖലീൽ ശംറാസ്

ഒരു നല്ല മനുഷ്യനുമായുള്ള
കുറച്ച് സമയം
പങ്കിടലാണ്
നിനക്ക് ഏറ്റവും
കൂടുതൽ
സന്തോഷം നൽകുന്ന കാര്യം.
ആ നല്ല മനുഷ്യരിൽ
ഏറ്റവും കൂടുതൽ പേരും
നിന്റെ ബാല്യകാലം
ചിലവഴിക്കപ്പെട്ട
രക്ഷിതാക്കളിലും
കുടുംബാംഗങ്ങളിലും
സുഹൃത്ത് വലയത്തിലുമൊക്കെയായിരിക്കും.
അതിന് ശേഷം
സൃഷ്ടിക്കപ്പെട്ട ബന്ധങ്ങളിലുമെല്ലാം
മാനസികമായി
നിന്റെ ജീവന്റെ
അംശമായി മാറിയ ഇത്തരം
മനുഷ്യരെ കാണാം..
മറ്റുള്ളവർക്ക്
അവരുടെ ജീവന്റെ
ഒരംശമായി മാറിയ
നല്ല മനുഷ്യനായി
മാറാൻ നിനക്കും കഴിയണം.
സ്വന്തം ഇണയുടെയും
സന്തതികളുടേയും
ഒക്കെ ഹൃദയങ്ങളിൽ.
അവരുടെ ജീവന്റെ
ഭാഗമാവാൻ നിനക്ക് കഴിയണം.
തർക്കങ്ങൾ
പരമാവധി ഒഴിവാക്കി
പരസ്പരം സ്നേഹ പ്രകടനങ്ങൾ
പരമാവധി വർധിപ്പിച്ച്
എല്ലാവർക്കും മുന്നിൽ
നല്ല മനുഷ്യനായി
പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുക..

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്