പരസ്പരം വേർപിരിയാതിരിക്കാനുള്ള നിയമം. ഖലീൽശംറാസ്

ശരിക്കും
സമൂഹത്തിൽ ഇല്ലാത്ത
നിയമം.
പക്ഷെ അറിവില്ലാത്തവർ
ദുരുപയോഗം
ചെയ്ത്
സമുഹത്തിൽ
വിശ്വാസത്തിന്റെ
പേരിൽ
എഴുതിവെച്ച തെറ്റായ
നിയമം.
മാസങ്ങളോളം നീണ്ടു
നിൽക്കുന്ന
ഒരുമിക്കാനുള്ള അവസാന
സാധ്യതയും
നഷ്ടപെട്ടാൽ മാത്രം
വേർപിരിയാൻ
നൽകിയ ഒടുവിലത്തെ സ്വാതന്ത്ര്യം.
മൂന്നു ഘട്ടങ്ങളെ
മുന്നു വാക്കുകളിൽ
ഒതുക്കിയ
തെറ്റിദ്ധാരണകളെ അകറ്റാൻ
ഇത്തരം നിയമങ്ങൾ
ആരോപിക്കപ്പെടുന്ന
മനുഷ്യ സമൂഹം തയ്യാറാവണം.
വോട്ടുബാങ്കുകൾ
നിറയ്ക്കാൻ
ഇതിനെ ഉപയോഗപ്പെടുത്തുന്ന
രാഷ്ട്രീയ സമൂഹങ്ങളും
ഇത്തരം തെറ്റിദ്ധരിക്കപ്പെട്ട
നിയമങ്ങൾക്കു പിറകിലെ
സത്യങ്ങൾ മനസ്സിലാക്കാൻ
തയ്യാറാവണം.
അങ്ങിനെ ഇത്തരം
അവസരങ്ങളെ
മനുഷ്യകുലത്തിനായി
അവസാനം വരെ
ഒരുമ നിലനിർത്താനും
വേർപിരിയാതിരിക്കാനുമുള്ള
ഘട്ടങ്ങളെ
മനസ്സിലാക്കാനും
അതിലൂടെ
ശരിയായ അറിവ്
നിലനിർത്താനും
ഉപയോഗപ്പെടുത്തണം.

Popular Posts