മറ്റുള്ളവരെ കാണുന്ന കണ്ണട. ഖലീൽശംറാസ്

ഓരോ മനുഷ്യനേയും
കാണുമ്പോൾ
അവനുമായി
ബന്ധപ്പെട്ട ഒരുപാട് ഫയലുകൾ
ഉപബോധ മനസ്സ്
ബോധ മനസ്സിലേക്കിട്ടു തരും.
ഈ ഫയലുകൾ
ഒരിക്കലും നിനക്ക് മുന്നിലെ
മനുഷ്യന്റെ യാഥാർത്ഥ്യങ്ങൾ
ആവണമെന്നില്ല..
അവ നിനക്കുള്ളിലെ
കാഴ്ചപ്പാടുകളുടെ
ഭാഹ്യ പ്രതിഫലനം
മാത്രമാണ്.
പലപ്പോഴും അവ തെറ്റാണെന്ന്
മാത്രമല്ല.
നിന്നിൽ സ്വയം
അപകടം വിതച്ചവയുമാണ്.
അതുകൊണ്ട്
മറ്റുള്ളവരെ നീ കാണുന്ന
നിന്റെ സ്വന്തം കണ്ണട
പരിശോധിക്കുക.
ശരിയാക്കുക.

Popular Posts