മറ്റുള്ളവരെ എങ്ങിനെ കാണണമെന്ന സ്വാതന്ത്ര്യം. ഖലീൽശംറാസ്

മറ്റൊരു മനുഷ്യനെ
ഏതൊരവസ്ഥയിൽ
കാണണമെന്നത്
ഓരോരോ മനുഷ്യന്റേയും
സ്വാതന്ത്ര്യമാണ്.
അതുകൊണ്ടാണ്
ഒരാൾ ഇഷ്ടത്തോടെ
കാണുന്ന മനുഷ്യനെ
മറ്റൊരാൾ
അനിഷ്ടത്തോടെ കാണുന്നത്.
ഒരു ജീവിക്കുന്ന മനുഷ്യനെ
മരിച്ച അവസ്ഥയിൽ കാണാനും
മരിച്ച മനുഷ്യനെ
ജീവിക്കുന്ന അവസ്ഥയിൽ
കാണാനും.
ശത്രുവിനെ കോമാളിയായി കാണാനും
കോമാളിയെ
പോക്കിരിയായി കാണാനുമൊക്കെയുള്ള
സ്വാതന്ത്ര്യം
ഓരോരോ മനുഷ്യനുമുണ്ട്.
ആ സ്വാതന്ത്ര്യം
തനിക്കനുകൂലമായി
എങ്ങിനെ വിനിയോഗിക്കുന്നുവെന്നതിലാണ്
ഓരോ മനുഷ്യന്റേയും,
സാമൂഹിക വിഷയത്തിലുള്ള
പേടിയും ധൈര്യവും.

Popular Posts