എറ്റവും സന്തോഷകരമായ അവസ്ഥകൾക്ക് പോലും വിമർശനമുണ്ടാവും.ഖലീൽശംറാസ്

ഒരു മനുഷ്യ കൂട്ടായ്മയെ
മുഴുവൻ സന്തോഷത്തിലേക്ക്
നയിച്ച,
അവരുടെ ജീവിതത്തിന്
കൂടുതൽ ഊർജ്ജം
പകർന്നുകൊടുത്ത
അനുഭവങ്ങളിൽ പോലും
ഒരുപാട് വിമർശകരും
അത് സമ്മാനിച്ച
നല്ല ഓർമകളെ
മാച്ചുകളയാൻ
പാകത്തിലുള്ള
വിവാദങ്ങളും ഉണ്ടാവും.
അത് ഉറപ്പാണ്
എന്ന സത്യം മനസ്സിലാക്കണം.
അത്തരം വർത്തമാനക്കൾക്ക്
കാരണം അനുഭവങ്ങളല്ല.
എല്ലാത്തിനേയും
അവരുടേതായ
നെഗറ്റീവ് കാഴ്ചപ്പാടിലൂടെ
കാണുന്ന ചില മനുഷ്യരുടെ
മാനസിക മനോഭാവങ്ങളാണ്.
എല്ലാ കുടുംബ സാമൂഹിക
സംഗമങ്ങളും,
വിനോദയാത്രകളും,
ആഘോഷവേളകളും
മനുഷ്യർക്ക്
സംതൃപ്തി നിറഞ്ഞ
നല്ല ഓർമ്മകൾ സമ്മാനിക്കാൻ വേണ്ടിയാണ്.
അല്ലാതെ വേദനകൾ ബാക്കിയാക്കാനല്ല.
വിമർശിച്ച്
സന്തോഷത്തിന്റെ
വസന്തം ഇല്ലാതാക്കാനല്ല.
വിമർശനങ്ങളും
കുറ്റം കണ്ടു പിടിക്കലുമെല്ലാം
ഏതൊരു കൂട്ടായ്മയിലും
ഉണ്ടാവാറുള്ള
ചില മനുഷ്യ വ്യക്തിത്വങ്ങളുടെ
സ്വഭാവ പ്രകടനംമാത്രമാണെന്ന
സത്യം മനസ്സിലാക്കി
അവയെ നല്ല ഓർമ്മകളുടെ
ആവേശം നഷ്ടപ്പെടുത്താൻ കാരണമാക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്