ലോകാവസാനം. ഖലീൽശംറാസ്

മരണം എപ്പോഴും
സംഭവിക്കുന്നു.
ഓരോരോ ശരീരത്തിലും
കോടാനുകോടി കോശങ്ങളും
അതിലേറെ സൂക്ഷ്മ ജീവികളും
മരിച്ചു കൊണ്ടിരിക്കുന്നു.
ഓരോരോ മനുഷ്യനുമെന്ന
വലിയ ലോകത്തിലെ
വ്യാപിച്ചു കിടക്കുന്ന
മരണങ്ങൾ.
പക്ഷെ ആ മനുഷ്യൻ
മൊത്തത്തിലായി
മരണപ്പെടുമ്പോൾ
സംഭവിക്കുന്നത്
ഒരു ലോകാവസാനമാണ്.
മൊത്തം സൂക്ഷ്മ ജീവികളും
കോശങ്ങളും ഒറ്റയടിക്ക്
മരിച്ച് പോവുന്ന
ലോകാവസാനം.

Popular Posts