സൂക്ഷ്മതലത്തിലെ സംതൃപ്തി. ഖലീൽശംറാസ്

സൂക്ഷ്മതലത്തിലാണ്
യഥാർത്ഥ ജീവിതം
നില നിൽക്കുന്നത്.
അതിസൂക്ഷ്മമായ
നിമിഷങ്ങളിലാണ്
നീ ജീവിക്കുന്നത്.
സൂക്ഷ്മമായ
കോശങ്ങളെകൊണ്ടാണ്
മനുഷ്യനെ നിർമിച്ചിരിക്കുന്നത്.
സൂക്ഷ്മമായ വായുവിനെയാണ്
ശ്വസിക്കുന്നത്.
സൂക്ഷ്മ ജീവികളാണ്
ഈ ഭൂമിയിൽ
ഭൂരിഭാഗവും .
ഇതേ സൂക്ഷ്മതലത്തിലാണ്
നിന്റെ ജീവിത സംതൃപ്തി
നിലനിൽക്കുന്നതും.

Popular Posts