ജീവിതം കൊണ്ട് മാഹാത്ഭുതം സൃഷ്ടിക്കുന്നവർ.ഖലീൽശംറാസ്

തനിക്ക് ലഭിച്ച
ജീവിതംകൊണ്ട്
മഹാത്ഭുതങ്ങൾ സൃഷ്ടിക്കാനും
വലിയ വലിയ
ലക്ഷ്യങ്ങളെ
പ്രവർത്തികളിലൂടെ
എത്തിപ്പിടിക്കാനും
ഒരുങ്ങി നിൽക്കുന്ന
കുറേ മനുഷ്യർ
ഈ ഭൂമിയിലെ
മനുഷ്യർക്കിടയിലുണ്ട്.
പലർക്കും ഊഹിക്കാനോ
ഉൾകൊള്ളാനോ കഴിയാത്ത
അത്ഭുതങ്ങൾ.
ഇത്തരം
കാര്യങ്ങൾ മറ്റുള്ളവരോട്
പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണം.
അവർക്ക്
അതൊന്നും
ഊഹിക്കാൻപോലും കഴിയില്ല.
അവരിൽനിന്നും
ഒരു നിരുൽസാഹനവും
പ്രതീക്ഷിക്കാം.
അതുകൊണ്ട്
ആരോടാണോ പങ്കുവെക്കുന്നത്
അവരുടെ താൽപര്യം
അറിയാതെ
ജീവിത ലക്ഷ്യങ്ങളേയോ
നിത്യ ശീലങ്ങളേയോ
പങ്കുവെക്കാതിരിക്കുക.

Popular Posts