വൻമതിലുകൾ.ഖലീൽശംറാസ്

പഞ്ചേന്ദ്രിയങ്ങൾക്കുമുമ്പിലെ
വിസ്മയങ്ങൾ
ശരിക്കും ആസ്വദിക്കണമെങ്കിൽ.
അവക്ക് മുന്നിൽ
നിന്റെ
പരിമിതമായതും
തെറ്റായതുമായ
അറിവുകളും
നിന്റെ തെറ്റായ
കാഴ്ചപ്പാടുകളും
ഭാഷയും ദേശവുമെല്ലാം
തീർത്ത വൻമതിലുകൾ
പൊളിച്ചു മാറ്റണം.
അല്ലെങ്കിൽ
ആ വിസ്മയങ്ങൾ
മതിതിലിനപ്പുറത്തും
നീ ഈ മതിലിനപ്പുറത്തും
ഒറ്റപ്പെടും.

Popular Posts