സംഭാഷണം. ഖലീൽശംറാസ്

ഓരോ സംഭാഷണം
തുടങ്ങുമ്പോഴും
അതിന്റെ പര്യവസാനം
എങ്ങിനെയാവണമെന്ന
ബോധമുണ്ടാവണം.
കേൾക്കുന്ന ശ്രോദ്ധാവിന്റെ
മാനസികാവസ്ഥകൂടി
പരിഗണിക്കണം.
ശ്രോദ്ധാക്കൾക്കും
നിനക്കും
ചർച്ചക്കൊടുവിൽ
എന്ത് ഫലം
ലഭിക്കുമെന്ന
ഉത്തമബോധ്യം
ഉണ്ടായിരിക്കണം.
ഒരിക്കലും
നിന്റേയും
അവരുടേയും
നല്ല മാനസികാവസ്ഥയെ
തകരാറിലാക്കിയതൊന്നും
വാക്കുകളായി
നിന്റെ ചുണ്ടിൽ നിന്നും
പുറത്തു വരാനോ
അവരുടെ കാതുകളിലെത്താനോ
പാടില്ല.

Popular Posts