പ്രതിരൂപം. ഖലീൽശംറാസ്

ഓരോ മനുഷ്യനെ കുറിച്ചും
ആദർശ പ്രസ്ഥാനങ്ങളെ
കുറിച്ചും
ഒരു പ്രതിരൂപം
ഓരോരോ മനുഷ്യനും
വരച്ചുവെച്ചിട്ടുണ്ട്.
ആ വരച്ചുവെച്ചതിൽ
ശരിയുണ്ടായിരിക്കാം
തെറ്റുകളുമുണ്ടായിരിക്കാം.
ചിലപ്പോൾ അവ
ഏതെങ്കിലും വൈകാരിക
സാഹചര്യത്തിൽ വരച്ചു വച്ചതായിരിക്കാം.
അല്ലെങ്കിൽ അറിവിൽ
നിന്നും വരച്ചതായിരിക്കാം.
പക്ഷെ ഓരോ മനുഷ്യനും
മറ്റുള്ളതിനെ കുറിച്ചുള്ള
പ്രതികരണം
അതിന്റെ യാഥാർത്യം
നോക്കിയല്ല
മറിച്ച് സ്വന്തത്തിൽ പരക്കപ്പെട്ട
പ്രതിരൂപം നോക്കിയാണ്.

Popular Posts