മാറ്റിവരക്കുക. ഖലീൽശംറാസ്

ചിത്രം ശരിയായില്ലെങ്കിൽ
മാറ്റി വരക്കണം.
ചില ഭാഗങ്ങൾ മാച്ചുകളയണം.
അതു തന്നെയാണ്
നിന്റെ ഇന്നലെകളിലെ
നെഗറ്റീവ് അനുഭവങ്ങളോടും
സ്വീകരിക്കേണ്ടത്.
അവ വരച്ച
ചീത്ത ചിത്രങ്ങളെ
മാച്ചുകളയുക.
അതിൽ നിന്നും ലഭിച്ച
പാഠത്തിന്റെ
പുതിയ ചിത്രം
മാറ്റി വരക്കുകയും
ചെയ്യുക.

Popular Posts