സ്വന്തം വ്യക്തിത്വത്തിന്റെ ഭാഹ്യ പ്രദർശനം. ഖലീൽശംറാസ്

തങ്ങളുടെ
വ്യക്തിത്വത്തിന്റെ,
തങ്ങളുടെ മനസ്സിൽ
കുന്നുകൂടിയ
ചിന്തകളുടെ ,
അതിലൂടെ രൂപപ്പെട്ട
വൈകാരികതയുടെ
ഭാഹ്യ പ്രദർശനങ്ങളെയാണ്
പലപ്പോഴും നാം
പല യാഥാർത്ഥ്യങ്ങളോടുമുള്ള
പ്രതികരണമായി
വിലയിരുത്തുന്നത്.
ശരിക്കും അവ
ശരിയായ പ്രതികരണങ്ങളല്ല
മറിച്ച് പ്രതികരിച്ചവന്റെ
മനസ്സിന്റെ
രൂപമാണ്.
ഇനി
കുടുംബത്തിലോ,
സമൂഹത്തിലോ
അനാവശ്യമായി
കോപിച്ചു കൊണ്ടിരിക്കുന്നവരേയും
മറ്റും അഭിമുഖീകരിക്കുമ്പോൾ
ഇത് ഓർക്കുക.
നിന്റെ സ്വന്തം പ്രതികരണങ്ങൾ
നിനക്കുള്ളിലെ
വൃത്തികേടുകളുടെ
ഭാഹ്യപ്രദർശനമാവാതിരിക്കാനും
ശ്രദ്ധിക്കുക.

Popular Posts