ദാമ്പത്യ പ്രശ്നങ്ങൾ. ഖലീൽശംറാസ്

ഏതൊരു പുലിയും
എലിയായും
എലി പുലിയായും
മാറിപ്പോവുന്ന
ഒരവസ്ഥ കാണാൻ കഴിയുന്ന
സാമൂഹിക ബന്ധമാണ്
ദാമ്പത്യം.
സ്വന്തം ഇഷടങ്ങൾ
പ്രകടിപ്പിക്കാൻ
സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല
പലപ്പോഴും വിമർശിക്കപ്പെടുകയും
ചെയ്യുന്ന മേഖല.
രണ്ട് വ്യത്യസ്ത മനസ്സുകളും
ശരീരവും തമ്മിൽ
ഏറ്റവും തൊട്ടടുത്തിരുന്ന്
പടപൊരുതുന്ന യുദ്ധക്കളം.
തങ്ങളെ പോലെ തന്നെ
തന്റെ ഇണയും ആവണമെന്ന്
വാശിയാണ്
ഇരുവർക്കും.
എന്റെ മനസ്സിലെ സങ്കൽപ്പങ്ങൾക്കനുസരിച്ച്
തുണയും മാറണമെന്ന
സ്വാർത്ഥതയാണ്
പലപ്പോഴും ദമ്പതികൾക്ക്.
ഒരാൾക്കും മറ്റൊരാളെ
അവരുടെ ശരീരത്തിലെ
ജീവനായി മാറിയാലല്ലാതെ
മനസ്സിലാക്കാൻ കഴിയില്ല
എന്ന സത്യം
ദമ്പതികൾ മറക്കുന്നു.
അവരുടെ തുണയുടെ രക്തബന്ധങ്ങളെ
അന്യരെ കാണുന്ന
കണ്ണുകളിലൂടെ
കാണാനും
പീന്നീടത്
ശത്രുതയോടെയുള്ള നോട്ടമായും
വരെ കാണുന്നതിലേക്ക്
നയിക്കുന്ന ബന്ധം.
ഈ ബന്ധത്തിലെ പിഴവുകൾ
പരിഹരിക്കാൻ
ഒരൊറ്റ അറിവും ബോധവും
മാത്രം ഉണ്ടായാൽ മതി.
ദമ്പതികൾ രണ്ടു
പേരും രണ്ട് വ്യത്യസ്തരായ
മനുഷ്യരാണ്.
പലതിൽ നിന്നും രുപപ്പെടുത്തിയെടുത്ത
ആ വ്യത്യസ്തതകൾ
അവർ കാണിക്കുമെന്നും.
ആ കാണിക്കലിന്
മറ്റൊരു വ്യത്യസ്തനായ
തനിക്ക് ഒരു ബന്ധവുമില്ല
എന്ന സത്യം.
ഇവിടെ വ്യക്തി പങ്കുവെക്കുന്ന
അഭിപ്രായത്തേക്കാൾ പ്രധാനം
ആ വ്യക്തി തന്നെയാണ്.
കുറ്റങ്ങളെ കാണാതെ
കുറ്റം പറയാൻ പാകത്തിൽ
അധപ്പതിച്ച മനസ്സാണ് പ്രധാനം.

Popular Posts